കോട്ടയം പാതയില്‍ 20, 21 തീയതികളില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം. ആറു ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചു വിടും. മൂന്നു ട്രെയിനുകള്‍ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും

യാത്രക്കാര്‍ സഹകരിക്കണമെന്നു റെയില്‍വേ അഭ്യര്‍ഥിച്ചിട്ടുണ്ട്.

New Update
train

കോട്ടയം: കോട്ടയം പാതയില്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നു.  20, 21 തീയതികളിലാണ് ഗതാഗത നിയന്ത്രണം.

Advertisment

കൊടൂരാറിനു കുറുകെയുള്ള റെയില്‍വേ പാലത്തില്‍ ഗര്‍ഡറുകള്‍ മാറ്റുന്ന ജോലിയുടെ ഭാഗമായാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ആറു ട്രെയിനുകള്‍ വഴി തിരിച്ചു വിടും. മൂന്നു ട്രെയിനുകള്‍ ഇടയ്ക്ക് യാത്ര അവസാനിപ്പിക്കും. 

യാത്രക്കാര്‍ സഹകരിക്കണമെന്നു റെയില്‍വേ അഭ്യര്‍ഥിച്ചിട്ടുണ്ട്. ആലപ്പുഴ വഴി തിരിച്ചു വിടുന്ന ട്രയിനുകള്‍ക്കു പ്രത്യേക സ്‌റ്റോപ്പുകളും റെയില്‍വേ അനുവദിച്ചിട്ടുണ്ട്.

ശനിയാഴ്ച ആലപ്പുഴ വഴി തിരിച്ചുവിടുന്ന ട്രെയിനുകള്‍

-  ട്രെയിന്‍ നമ്പര്‍ 12624 -തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്( ട്രെയിനുകള്‍ക്ക് ആലപ്പുഴ, ചേര്‍ത്തല സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടാകും).

-16312 തിരുവനന്തപുരം നോര്‍ത്ത്- ശ്രീ ഗംഗാനഗര്‍ എക്‌സ്പ്രസ് (  ആലപ്പുഴയില്‍ സ്റ്റോപ് ഉണ്ടാകും).

-16319 തിരുവനന്തപുരം നോര്‍ത്ത് - ബെംഗളൂരു ഹംസഫര്‍ എക്‌സ്പ്രസ് (  ആലപ്പുഴയില്‍ സ്റ്റോപ് ഉണ്ടാകും).

- 22503 കന്യാകുമാരി - ദിബ്രുഗഡ് വിവേക് എക്‌സ്പ്രസ് (  ആലപ്പുഴയില്‍ സ്റ്റോപ് ഉണ്ടാകും).

- 16343 തിരുവനന്തപുരം - മധുര അമൃത എക്‌സ്പ്രസ് ( ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ, ചേര്‍ത്തല സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടാകും).

- 16347 തിരുവനന്തപുരം - മംഗളൂരു എക്‌സ്പ്രസ് (  ഹരിപ്പാട്, അമ്പലപ്പുഴ, ആലപ്പുഴ,ചേര്‍ത്തല സ്റ്റേഷനുകളില്‍ സ്റ്റോപ് ഉണ്ടാകും).

യാത്ര ഇടയ്ക്ക് അവസാനിപ്പിക്കുന്ന ട്രെയിനുകള്‍

- വെള്ളിയാഴ്ച ചെന്നൈയില്‍ നിന്നു പുറപ്പെടുന്ന  ട്രെയിന്‍ നമ്പര്‍ 12695 ചെന്നൈ - തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് കോട്ടയത്തു യാത്ര അവസാനിപ്പിക്കും. മടക്ക ട്രെയിന്‍ 12696 തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ഫാസ്റ്റ്  20നു രാത്രി 8.05നു കോട്ടയത്തു നിന്നാകും പുറപ്പെടുക.

- 20നു 16327 മധുര - ഗുരുവായൂര്‍ എക്‌സ്പ്രസ് കൊല്ലത്തു യാത്ര അവസാനിപ്പിക്കും. കൊല്ലത്തിനും ഗുരുവായൂരിനും ഇടയില്‍ ട്രെയിന്‍ റദ്ദാക്കും. 21ന് ഉള്ള മടക്ക ട്രെയിന്‍ 16328 ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ് ഉച്ചയ്ക്ക് 12.10നു കൊല്ലത്തുനിന്നു പുറപ്പെടും.

- 16366- നാഗര്‍കോവില്‍ - കോട്ടയം എക്‌സ്പ്രസ്  20നു ചങ്ങനാശേരിയില്‍ യാത്ര അവസാനിപ്പിക്കും.

Advertisment