ആഗോള അയ്യപ്പസംഗമം; മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി കെ.സി വേണുഗോപാല്‍ എം.പിയുടെ തുറന്നകത്ത്. യുവതീ പ്രവേശന സമത്ത് പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാകണം. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്കു കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും കെ.സി

ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. 

New Update
pinarai vijayan kc venugopal
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നു കെസി വേണുഗോപാല്‍ എം.പി. ആഗോള അയ്യപ്പസംഗമത്തില്‍ മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി കെ.സി വേണുഗോപാല്‍ എം.പിയുടെ തുറന്ന കത്തിലാണ് എം.പി ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. 

Advertisment

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ പമ്പയിലേക്കു കാലുകുത്താന്‍ മുഖ്യമന്ത്രിക്ക് കഴിയില്ലെന്നും പശ്ചാത്താപഭാരം കൊണ്ട് വിയര്‍ത്തു പോകുമെന്നും വേണുഗോപാല്‍ കുറ്റപ്പെടുത്തി.


യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വിശ്വാസി സമൂഹവുമായി ചര്‍ച്ച നടത്താതെ കോടതി വിധി നടപ്പാക്കാനായി സംസ്ഥാനത്തു കലാപ അന്തരീക്ഷം സൃഷ്ടിച്ചതു വിശ്വാസികളുടെ മനസില്‍ മുറിവേല്‍പ്പിച്ചിട്ടുണ്ട്. അതിനു കാരണഭൂതനായ ആളുതന്നെ ഇന്ന് ആചാര സംരക്ഷണത്തിനെന്ന പേരില്‍ അയ്യപ്പ സംഗമം നടത്തുന്നതു വിരോധാഭാസമാണെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങളെ വിഡ്ഢികളാക്കി ഇത്തരമൊരു പ്രഹസനം നടത്തുന്നത് ലജ്ജാകരമാണ്. ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളില്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷത്തിനിടയില്‍ ഒരു തരത്തിലുള്ള വികസനവുമുണ്ടായിട്ടില്ല. 


കുടിവെള്ളം, പമ്പാ ശുചീകരണം, ഭക്തജനത്തിരക്ക് നിയന്ത്രണം, ഗതാഗത സംവിധാനം എന്നിവ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. ഭക്തര്‍ ഭഗവാനു സമര്‍പ്പിക്കുന്ന സ്വര്‍ണം പോലും സംരക്ഷിക്കാന്‍ കഴിയാത്ത ഈ സര്‍ക്കാരിന് എങ്ങനെയാണു ഭക്തരുടെ വിശ്വാസം നേടിയെടുക്കാനാവുകയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.


സി.പി.എമ്മിലെ ദേവസ്വം മന്ത്രിമാര്‍ അയ്യപ്പനെ കൈകൂപ്പി വണങ്ങാന്‍ തയ്യാറാകാത്ത് തന്നെ വിശ്വാസത്തോടുള്ള അനാദരവാണ്. സുപ്രീംകോടതിയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലം തിരുത്തിയാണ് ആചാരലംഘനത്തിന് ഇടതു സര്‍ക്കാര്‍ കൂട്ടുനിന്നത്. 


ആ സത്യവാങ്മൂലം പിന്‍വലിക്കാന്‍ താങ്കളുടെ സര്‍ക്കാര്‍ തയ്യാറുണ്ടോ ? ചുരുങ്ങിയപക്ഷം നാമജപ ഘോഷയാത്ര നടത്തിയവര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനെങ്കിലും സര്‍ക്കാര്‍ തയ്യാറാണോയെന്നും കെ.സി വേണുഗോപാല്‍ ചോദിച്ചു.


വൈരുദ്ധ്യാത്മക ഭൗതികവാദത്തില്‍ നിന്നുമുള്ള സി.പി.എമ്മിന്റെ വ്യതിചലിക്കുന്നതിന്റെ സൂചനയാണോ ഈ അയ്യപ്പ സംഗമമെന്നു ചോദിച്ച വേണുഗോപാല്‍ നിയമസഭാ തെരഞ്ഞെടുപ്പിനു ശേഷം ഈ നിലപാട് മാറ്റുമോയെന്നും പരിഹസിച്ചു. 

യുവതീ പ്രവേശന സമത്ത് പ്രതിഷേധിച്ച ശബരിമല തന്ത്രിയെ അധിക്ഷേപിച്ച മുഖ്യമന്ത്രി ഇപ്പോഴെങ്കിലും മാപ്പുപറയാന്‍ തയ്യാറാകണമെന്നും കെ.സി വേണുഗോപാല്‍ കത്തില്‍ ആവശ്യപ്പെട്ടു.

Advertisment