/sathyam/media/media_files/2025/09/21/photos332-2025-09-21-10-07-27.jpg)
കോട്ടയം: ആഗോള അയ്യപ്പ സംഗമത്തില്‍ മുഷ്ടി ചുരുട്ടി ശരണം വളിച്ചു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്.
പിന്നാലെ വിര്‍ശനം ഉയര്‍ത്തി സോഷ്യല്‍ മീഡിയ.. പാര്‍ട്ടി സമ്മേളനമാണെന്നു കരുതിയാണോ പ്രശാന്ത് മുഷ്ടി ചുരുട്ടിയതെന്നാണ് വിശ്വാസികളുടെ ചോദ്യം. വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്.
ദേവസ്വം ബോര്‍ഡാണ് വശ്വാസ സംരക്ഷണവും വികസനവും ഉയര്‍ത്തി ആഗോള അയ്യപ്പ സംഗമം സംഘടിപ്പിച്ചത്.
നാലായിരത്തിലധികം പേര്‍ സംഗമത്തിനായി രജിസ്റ്റര്‍ ചെയ്തുവെന്നും പ്രത്യേക സ്‌ക്രീനിങ് നടത്തി 3000 പേരെ സംഗമത്തില്‍ പങ്കെടുപ്പിക്കുമെന്നു പ്രശാന്ത് പറഞ്ഞിരുന്നു.
എന്നാല്‍, 1300 പേര്‍ മാത്രമേ സംഗത്തില്‍ പങ്കെടുത്തിരുന്നുള്ളൂ. ഇതില്‍ 500 പേര്‍ സര്‍ക്കാരിന്റെ പ്രത്യക ക്ഷണിതാക്കളായിരുന്നു.
ബാക്കിയുള്ളവര്‍ മുഖ്യമന്ത്രിയുടെ ഉദ്ഘാടന പ്രസംഗത്തിനു പിന്നാലെ വേദി വിട്ടു. ഇതോടെ അയ്യപ്പ സംഗമം വൻ പരാജയമായെന്ന ആക്ഷേപങ്ങളാണ് ഉയര്‍ന്നു വരുന്നത്.
മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുപ്പിക്കാന്‍ സി.പി.എം ഇറക്കിയ ആളുകള്‍ മാത്രമാണ് സമ്മേളനത്തില്‍ ഉണ്ടായിരുന്നതെന്നാണ് ഉയര്‍ന്നു വരുന്ന ആക്ഷേപം.
കാഴ്ചക്കാരിൽ ഭൂരിഭാഗവും കമ്മിറ്റി അംഗങ്ങൾ, സർക്കാർ ജീവനക്കാർ, ട്രേഡ് യൂണിയൻ തൊഴിലാളികൾ, ഇലക്ട്രീഷ്യൻമാർ, മൈക്ക് ഓപ്പറേറ്റർമാർ, കസേരകളും മേശകളും വാടകയ്ക്ക് എടുത്തവർ എന്നിവരായിരുന്നു. പഴയിടത്തിന്റെ 3000 പേർക്കുള്ള സാമ്പാറും ചോറും വെറുതെ പാഴായെന്നും ആക്ഷേപമുണ്ട്.