/sathyam/media/media_files/2025/09/22/photos346-2025-09-22-10-49-00.jpg)
കോട്ടയം: ഇന്നു മുതല്‍ മിക്ക ബേക്കറി ഉല്‍പ്പന്നങ്ങള്‍ക്കും വില കുറയുകയാണ്.ബജിക്കടകളില്‍ അല്ലാതെ കയറി ചായ കുടിച്ചാല്‍ കീശ കാലിയാകുന്ന അവസ്ഥയാണ് നിലവില്‍ ഉണ്ടായിരുന്നത്.
ഒരു ചായയും പഴം നിറച്ചതും ബേക്കറിയില്‍ നിന്നു വാങ്ങി കഴിച്ചാല്‍ മാത്രം 60 രൂപ ചെലവാക്കേണ്ട സാഹചര്യമുണ്ട്.
ഇതില്‍ പഴം നിറച്ചത് എന്നു പറയുന്ന പലഹാരം ഏത്തക്കാ പുഴങ്ങി ഉടച്ച് അതില്‍ തേങ്ങാപീരയും അവലും ശര്‍ക്കരയും മിക്‌സ് ചെയ്യുന്ന പലഹാരമാണ് എന്നു കരുതി ഒരു എത്തക്കായ മുഴുവന്‍ ഉണ്ടാകുമെന്നു പ്രതീക്ഷിക്കരുത്.
പൂര്‍ണമായും ആവിയല്‍ വേവിക്കുന്ന ഇവയ്ക്കു ജിഎസ്ടി ചേര്‍ത്തു 40 രൂപ നല്‍കണം. ഇവയ്ക്ക് ജി.എസ്.ടി 18 % മാണ് ഈടാക്കിയിരുന്നത്. അട, കുമ്പിളപ്പം, കേസരി, തുടങ്ങി നാടന്‍ പലഹാരങ്ങള്‍ക്കു ജി.എസ്ടി. കൂടാതെ ഉയര്‍ന്ന വിലയാണ് ഈടാക്കുന്നത്.
പഴംപൊരിക്ക് 18 ശതമാനവും ഉണ്ണിയപ്പത്തിന് 5 ശതമാനവുമായിരുന്നു നികുതി. ഇത്തരത്തില്‍ ചായയും പൊറോട്ട, റൊട്ടി തുടങ്ങിയവക്ക് 18 ശതമാനം നികുതി ചുമത്തിയിരുന്നു വൈകിട്ടത്തെ ചായകുടിക്കും വേണ്ടി മാത്രം നൂറു രൂപയ്ക്കടുത്തു സാധാരണക്കാര്‍ നീക്കിവെക്കേണ്ട അവസ്ഥയുണ്ടായിരുന്നു.
ഈ സാഹചര്യത്തില്‍ നിന്നാണ് ലഘു ഭക്ഷണങ്ങള്‍ള്‍ക്കുള്ള മാറ്റം വരുന്നത്. എല്ലാ ലഘുഭക്ഷണങ്ങള്‍ക്കും രുചികരമായ ഭക്ഷണങ്ങള്‍ക്കും 5 ശതമാനം നികുതി നിരക്ക് ഏര്‍പ്പെടുത്തി ഈ ആശയക്കുപ്പം മാറുകയാണ്.
പുതിയ മാറ്റം വരുന്നതോടെ വിലയില്‍ ഒരു രൂപ മുതല്‍ നാലു രൂപയുടെ കുറവ് മാത്രമാണ് വരുക.. പലഹാരങ്ങളുടെ വില ഉയര്‍ന്നു തന്നെ നില്‍ക്കും. അപ്പോള്‍ ജി.എസ്.ടിയിലെ നേട്ടം ജനങ്ങള്‍ക്കു കിട്ടാതെ പോവുകയും ചെയ്യും.
ഇന്നു മുതല്‍ പഴംപൊരി, വട, അട, കൊഴുക്കട്ട,മിക്‌സ്ചര്‍, വേഫറുകള്‍ തുടങ്ങിയ ലഘുഭക്ഷണങ്ങളുടെ വില ചെറിയ തോതിലെങ്കിലും കുറയുമെന്നത് ആശ്വാസമാണെന്നു ജനങ്ങള്‍ പറയുന്നു.