/sathyam/media/media_files/2025/09/22/photos347-2025-09-22-11-02-35.jpg)
കോട്ടയം: ആര്‍പ്പുക്കര മെഡിക്കൽ കോളജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഗ്രൗണ്ടിന്റെ നിന്ന് കണ്ടെത്തിയ അസ്ഥികൂടം 30 വയസിന് മുകളില്‍ പ്രായമുള്ള പുരുഷന്റേതെന്ന് പ്രാഥമിക ഫോറന്‍സിക് റിപ്പോര്‍ട്ട്. ശനിയാഴ്ച രാവിലെയാണ് അസ്ഥികൂടം കണ്ടെത്തിയത്.
കൂടുതല്‍ പരിശോധനയ്ക്കായി അസ്ഥിക്ഷണങ്ങള്‍ തിരുവനന്തപുരത്തെ ലാബിലേക്ക് അയക്കും. ഇവിടെ വിശദമായ ശാസ്ത്രീയ പരിശോധന നടത്തും.
കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫോറന്‍സിക് ലാബിലാണ് അസ്ഥി കഷ്ണങ്ങള്‍ പ്രാഥമിക പരിശോധന നടത്തിയത്.
അസ്വാഭാവിക മരണത്തിനു കേസെടുത്തു പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പത്തുവര്‍ഷത്തിനിടെ ജില്ലയില്‍ നിന്നു കാണാതായവരുടെ വിവരങ്ങള്‍ പോലീസ് അന്വേഷിക്കുന്നുണ്ട്.
ഗാന്ധിനഗര്‍, ഏറ്റുമാനൂര്‍, കുമാരകം, കോട്ടയം ഈസ്റ്റ്, കോട്ടയം വെസ്റ്റ് തുടങ്ങിയ സ്റ്റേഷന്‍ പരിധികളില്‍ നിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണു കൂടുതല്‍ അന്വേഷണം.