/sathyam/media/media_files/2025/09/23/sangapariewar-durgashtami-2025-09-23-11-20-17.png)
കോട്ടയം: പൂജവയ്പ്പ് പ്രമാണിച്ച് ദുര്‍ഗാഷ്ടമി ദിവസമായ സെപ്റ്റംബര്‍ 30ന് സംസ്ഥാനത്ത് പൊതു അവധി നല്‍കാത്തില്‍ സര്‍ക്കാരിനെതിരെ പോരിനു സംഘപരിവാര്‍ സംഘടനകള്‍.
സര്‍ക്കാര്‍ കലണ്ടറില്‍ സെപ്റ്റംബര്‍ 29 പൂജവയപ്പ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ദുര്‍ഗാഷ്ടമിയ്ക്ക് അവധിയില്ലാത്തതു വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്.
തൊഴിലുപകരണങ്ങളും, പുസ്തകങ്ങളും പൂജവച്ച് കഴിഞ്ഞാല്‍ പൂജയെടുപ്പുവരെ തൊഴിലും, വായനയും ഒഴിവാക്കണമെന്നതാണ് ആചാരം.
ആയതിനാല്‍ ദുര്‍ഗാഷ്ടമി ദിനമായ സെപ്റ്റംബര്‍ 30ന് സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിക്കണമെന്നാണ് എന്‍.ജി.ഒ സംഘ് ഉള്‍പ്പടെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നത്.
നിലവിലലെ സാഹചര്യതത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഒഴിയെുള്ള സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കേണ്ടിവരും.
മുന്‍ വര്‍ഷങ്ങളില്‍ ദുര്‍ഗാഷ്ടമിക്ക് സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. എന്നാല്‍, ഇക്കുറി സര്‍ക്കാര്‍ കലണ്ടറില്‍ പോലും ദുര്‍ഗാഷ്ടമി എന്നു രേഖപ്പെടുത്തിയിട്ടില്ല.
ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാരിനെതിരെ സംഘടനകള്‍ പ്രതിഷേധത്തിന് ഒരുങ്ങുന്നത്.