പൂജാ അവധി, ഗാന്ധി ജയന്തി.. സംസ്ഥാനത്ത് ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബാങ്ക് അവധി. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ ഇന്നു തന്നെ തീര്‍ക്കാൻ ബാങ്കുകളില്‍ വന്‍ തിരക്ക്

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുര്‍ഗാഷ്ടമി ദിവസമായ ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതോടെയാണു മൂന്നു ദിവസത്തെ അവധി അടുപ്പിച്ചു വരുന്നത്. 

New Update
rush in bank
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: പൂജാ അവധി, ഗാന്ധി ജയന്തി.. സംസ്ഥാനത്ത് ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ ബാങ്ക് അവധി. അത്യാവശ്യ ബാങ്ക് ഇടപാടുകള്‍ ഇന്നു തന്നെ തീർക്കാൻ ഓടി നടന്നു ഇടപാടുകാർ. 

Advertisment

മൂന്നു ദിവസം ബാങ്ക് അവധിയായതിനാല്‍ ഇന്നു രാവിലെ മുതല്‍ തന്നെ വലിയ തിരക്കാണ് ബാങ്കുകളില്‍ അനുഭവപ്പെട്ടത്. പലരും അവസാന നിമഷമാണ് ബാങ്ക് അവധിയാണ് എന്ന് അറിഞ്ഞത്. 


ഇതോടെ ബാങ്ക് അടക്കുന്നതിന് മുന്‍പു തന്നെ ഇടപാടു നടത്താനുള്ള തത്രപ്പാടായിരുന്നു. ചില സ്ഥാപനങ്ങള്‍ ഒക്‌ടോബര്‍ ഒന്നും രണ്ടും അവധിയായതിനാല്‍ ഇന്നു തന്നെ സാലറി ചെക്കുകള്‍ ബാങ്കില്‍ ഏല്‍പ്പിച്ചു.

നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ദുര്‍ഗാഷ്ടമി ദിവസമായ ചൊവ്വാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചതോടെയാണു മൂന്നു ദിവസത്തെ അവധി അടുപ്പിച്ചു വരുന്നത്. 


സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരം പ്രവര്‍ത്തിക്കുന്ന ബാങ്കുകളടക്കമുള്ള സ്ഥാപനങ്ങള്‍ക്കും ഫ്രഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. 


വിജയദശമി, ഗാന്ധിജയന്തി എന്നിവ ഒരു ദിവസം വരുന്നതുകൊണ്ടു ഒരു അവധി നഷ്ടമാവുകയും ചെയ്യും.

Advertisment