എന്‍എസ്എസ് നേതൃത്വത്തെ അനുനയിപ്പക്കാന്‍ ഒറ്റക്കും കൂട്ടായും രംഗത്തിറങ്ങാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. എന്‍എസ്എസ് ആസ്ഥാനത്തെത്തി ചര്‍ച്ച നടത്തി പി.ജെ കുര്യന്‍. ചര്‍ച്ചയ്ക്കു സമയം ചോദിച്ചു മറ്റു മുതിര്‍ന്ന നേതാക്കളും

ആഗോള അയ്യപ്പ സംഗമത്തില്‍ മാത്രമാണ് എന്‍.എസ്.എസ് പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് പ്രഖ്യാപിച്ചിരിക്കന്നതെന്നും മറ്റ് എല്ലാ വിഷയങ്ങളിലുള്ള സമദൂര നിലപാട് തങ്ങളെയാണ് തുണയ്ക്കുന്നതെന്നുമാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

New Update
g sukumaran nair pj kurian
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: രാഷ്ട്രീയത്തില്‍ സമദൂര നിലപാട് തുടരുന്ന എന്‍.എസ്.എസ്.ആഗോള അയ്യപ്പ സംഗമത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് അനുകൂല നിലാപാട് പ്രഖ്യാപിച്ചതോടെ അനുനയ നീക്കത്തിന് ഒറ്റക്കും കൂട്ടായും രംഗത്തിറങ്ങാന്‍ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍. 

Advertisment

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ജെ.കുര്യന്‍ പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തെത്തി ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തി. കൊടുക്കുന്നില്‍ സുരേഷ് എം.പിയും കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ചിട്ടുണ്ടെന്നാണു ലഭിക്കുന്ന വിവരം. 


വിശ്വാസ സംരക്ഷണത്തില്‍ കോണ്‍ഗ്രസ് നിലപാട് സുകുമാരന്‍ നായര്‍ ചോദ്യം ചെയ്തിരുന്നു. നാമജപ ഘോഷയാത്രയ്ക്കു ആളു കൂടുന്നതു കണ്ടാണു കോണ്‍ഗ്രസും ഒപ്പം കൂടിയത്. 

വിശ്വാസ സംരക്ഷണത്തിനു കോണ്‍ഗ്രസ് ഒന്നും ചെയ്തില്ലെന്നും സുകുമാരന്‍ നായര്‍ വിമര്‍ശിച്ചിരുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ എന്‍.എസ്.എസിന്റെ നിലാപട് മാറ്റം കോണ്‍ഗ്രസിനെ ആശങ്കയിലാക്കിയിട്ടുണ്ട്.

സമദൂരമെന്ന് ആവര്‍ത്തിക്കുമ്പോഴും കാലാകാലങ്ങളില്‍ യു.ഡി.എഫ് അനുകൂലമെന്നതായിരുന്നു എന്‍.എസ്.എസിന്റെ രാഷ്ട്രീയമായ ശരിദൂരം. 


എന്നാല്‍, പുതിയ നിലപാട് കോണ്‍ഗ്രസിനെ വെട്ടിലാക്കി. ഇതോടെയാണു മുതിര്‍ന്ന നേതാക്കള്‍ മുതല്‍ ചാണ്ടി ഉമ്മന്‍ എം.എല്‍.എ വരെ ചര്‍ച്ചയക്കു സന്നദ്ധമാണെന്ന നിലപാട് സ്വീകരിച്ചത്. 


സമദൂര നിലപാട് തുടരുന്ന എന്‍.എസ്.എസ് ആഗോള അയ്യപ്പ സംഗമത്തില്‍ ഇടതിനോട് ശരിദുരം പ്രഖ്യാപിച്ചതിന്റെ പേരില്‍ എന്‍.എസ്.എസ് നേതൃത്വത്തോട് ഒട്ടും പരിഭവം കാട്ടേണ്ടതില്ലെന്നു കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ച നിലപാട്. 

ആഗോള അയ്യപ്പ സംഗമത്തില്‍ മാത്രമാണ് എന്‍.എസ്.എസ് പിണറായി സര്‍ക്കാര്‍ അനുകൂല നിലപാട് പ്രഖ്യാപിച്ചിരിക്കന്നതെന്നും മറ്റ് എല്ലാ വിഷയങ്ങളിലുള്ള സമദൂര നിലപാട് തങ്ങളെയാണ് തുണയ്ക്കുന്നതെന്നുമാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. 

മാത്രമല്ല എന്‍.എസ്.എസിന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന ഇന്നലെ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ ചങ്ങനാശേരിയില്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. ആരും രാഷ്ട്രീയ മുതലെടുപ്പിനു തയാറാകേണ്ടതില്ലെന്നുമായിരുന്ന ജനറല്‍ സെക്രട്ടറിയുടെ വിശദീകരണം.


നേതൃത്വത്തിനെതിരേ ചില കോണുകളില്‍ നിന്നും ഉയര്‍ന്ന എതിര്‍സ്വരങ്ങളെ ഒരു കാരണവശാലും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നുമാണ് കോണ്‍ഗസിന്റെ തീരുമാനം. 


ആഗോള അയ്യപ്പസംഗമം നടത്തുന്നതിനു മുമ്പു വനിതകള്‍ക്കു ശബരിമല ദര്‍ശനം അനുവദിക്കാമെന്ന് സുപ്രീം കോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന സത്യവാങ്മൂലം പിന്‍വലിക്കണമെന്നും ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ വിശ്വാസികള്‍ നടത്തിയ നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്നുമായിരുന്നു കോണ്‍ഗ്രസിന്റെ ആവശ്യം. ഈ രണ്ട് ആവശ്യങ്ങള്‍ക്കും വിശ്വാസികള്‍ക്കിടയില്‍ വ്യാപകമായ പിന്തുണ ലഭിച്ചിരുന്നു.

ഈ രണ്ടു വിഷയവും കുടതല്‍ സജീവമാക്കാനാണു കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. നാമജപഘോഷയാത്രയുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്തിരിക്കുന്നവരില്‍ ബഹുഭുരിപക്ഷവും നായര്‍ സമുദായംഗങ്ങളാണ്. 

അതിനാല്‍ അവര്‍ക്കെതിരേയുള്ള കേസുകള്‍ പിന്‍വലിക്കാത്തടുത്തോളം കാലം നേതൃത്വം ഇടതു നേതൃത്വത്തെ എത്ര പിന്തുണച്ചാലും വിശ്വാസികള്‍ക്കുണ്ടായിട്ടുള്ള മുറിവ് അതേപടി തുടരുമെന്നുതന്നെതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ഇത് രാഷ്ട്രീയമായി തങ്ങള്‍ക്ക് അനുകൂലമാകുമെന്നും കോണ്‍ഗ്രസ് കരുതുന്നു

Advertisment