/sathyam/media/media_files/2025/09/30/1001288891-2025-09-30-11-24-17.jpg)
കോട്ടയം: അര്‍ദ്ധ വാര്‍ഷിക കണക്കെടുപ്പിന്റെ ഭാഗമായി ഇന്നു രാവിലെ 10 മുതല്‍ വൈകിട്ട് ഏഴുവരെ മാത്രമേ ബീവറേജസ് പ്രവര്‍ത്തിക്കൂ.
നാളെ ഒക്‌ടോബര്‍ ഒന്ന് ഡ്രൈ ഡേയും ഒക്‌ടോബര്‍ രണ്ട് ഗാന്ധി ജയന്തിയുമായതിനാല്‍ മദ്യം വില്‍ക്കില്ല. ഇതോടെ മദ്യം വാങ്ങാന്‍ എത്തുന്നവരുടെ വന്‍ തിരക്കാണ് ബീവറേജസ് ഔട്ട്‌ലെറ്റുകളില്‍ അനുഭവപ്പെടുന്നത്.
പ്രീമിയം കൗണ്ടറുള്‍ ഉളളിടത്ത് അത്ര തിരക്കില്ലതാനും. എന്നാല്‍, വൈകുന്നേരത്തോടെ തിരക്ക് വര്‍ധിക്കുമെന്നു ബിവറേജസ് ജീവനക്കാര്‍ പറയുന്നു.
അതേമസയം, അവധി ദിവസം കണക്കിലെടുത്തു അളവില്‍ കൂടുതല്‍ മദ്യം വാങ്ങി സൂക്ഷിച്ച് വില്‍പ്പന്ന നടത്തുന്നവരെ പിടികൂടാന്‍ എക്‌സൈസ് പരിശോധനകള്‍ ശക്തമാക്കും.
മദ്യം വാങ്ങി സ്‌റ്റോക്ക് ചെയ്തു 200 രൂപ മുതൽ അധികമായി വാങ്ങിയാണ് ഇക്കൂട്ടര്‍ വില്‍ക്കുന്നത്.
ബ്രാന്‍ഡുകള്‍ക്ക് അനുസരിച്ച് ബ്ലാക്കില്‍ നല്‍കുന്ന വിലയും വര്‍ധിപ്പിക്കും.
അനധികൃത മദ്യവില്‍പ്പനയ്ക്കു മുന്‍പു പിടിയിലായിട്ടുള്ളവര്‍ ഉള്‍പ്പടെ എക്‌സൈസിന്റെ നിരീക്ഷണ വലയത്തിലാണ്.