New Update
/sathyam/media/media_files/2025/09/30/1001288926-2025-09-30-11-35-24.jpg)
കോട്ടയം: ഒക്ടോബര്‍ 9, 13, 20, 30 തിയതികളില്‍ നിലമ്പൂരില്‍ നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16325 നിലമ്പൂര്‍ റോഡ് - കോട്ടയം എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും.
Advertisment
തൃപ്പൂണിത്തുറക്കും കോട്ടയത്തിനുമിടയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല. ഇതേ ട്രെയിന്‍ ഒക്ടോബര്‍ 23നും നവംബര്‍ മൂന്നിനും കുറുപ്പന്തറയില്‍ സര്‍വീസ് അവസാനിപ്പിക്കും.
കുറുപ്പന്തറയ്ക്കും കോട്ടയത്തിനുമിടയില്‍ ഈ ട്രെയിന്‍ സര്‍വീസ് നടത്തില്ല.
ഒക്ടോബര്‍ 21, 24, 31, നവംബര്‍ നാല് തിയതികളില്‍ കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന നമ്പര്‍ 16326 കോട്ടയം - നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ്, അതേ ദിവസം രാവിലെ 5.34 ന് കുറുപ്പന്തറയില്‍ നിന്നാണ് ആരംഭിക്കുക.
കോട്ടയത്തിനും കുറുപ്പന്തറക്കുമിടയില്‍ ഈ ട്രെയിന്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കും.