ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ അനുകൂല നിലപാട്, എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ആയില്ല, ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍

ഒരു നിലപാട് എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എന്‍എസ്എസിന് ഉണ്ട് എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ആയില്ല എന്നു പറയുന്നില്ലന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

New Update
thiruvanchoor radhakrishnan g sukumaran nair
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നിലപാട് എന്‍.എന്‍.എസ് സ്വകീരിച്ചതിനു പിന്നാലെ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ.

Advertisment

ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പറയാന്‍ കഴിയില്ലെന്ന് സുകുമാരന്‍ നായരെ കണ്ടതിനു ശേഷം മാധ്യമങ്ങളോടു തിരുവഞ്ചൂര്‍ പറഞ്ഞു.


ശബരിമല വിഷയത്തില്‍ എന്‍.എസ്.എസിനു വ്യക്തമായ നിലപാടുണ്ട്. നിലപാടെടുക്കാന്‍ എന്‍.എസ്.എസിന് അവകാശമുണ്ടെന്നും എന്‍.എസ്.എസ് എടുത്ത നിലപാടുകള്‍ ബഹുമാനത്തോടെ കാണുന്നുവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.


ഒരു നിലപാട് എടുക്കാനുള്ള എല്ലാ സ്വാതന്ത്ര്യവും എന്‍എസ്എസിന് ഉണ്ട് എന്‍.എസ്.എസിന്റെ ആഭ്യന്തര കാര്യങ്ങളില്‍ അഭിപ്രായം പറയുന്നത് ശരിയല്ല. രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ആയില്ല എന്നു പറയുന്നില്ലന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസും എന്‍എസ്എസും തമ്മില്‍ യാതൊരു അകല്‍ച്ചയും ഇല്ല. വ്യാഖ്യാനിച്ച് ഒരു അകല്‍ച്ച ഉണ്ടാക്കുന്നത് എന്തിനാണ്. എന്‍.എസ്.എസുമായി ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്കുള്ള ആവശ്യമില്ല എന്നതാണ് എന്റെ അനുഭവം.


എന്‍എസ്എസ് സ്വന്തം നിലപാടില്‍ വെള്ളം ചേര്‍ക്കാതെ മുന്നോട്ടുപോകുന്ന സംഘടനയാണെന്നും തിരുവഞ്ചൂര്‍  പ്രതികരിച്ചു.


കഴിഞ്ഞ ദിവസം മുതിര്‍ന്ന നേതാവ് പി.ജെ. കുര്യന്‍ ജി. സുകുമാരന്‍ നായരുമായി ചര്‍ച്ച നടത്തിയിരുന്നു. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശും കൂടിക്കാഴ്ച നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്.

Advertisment