/sathyam/media/media_files/2025/09/30/ksrtc-pala-new-service-2025-09-30-22-43-24.jpg)
പാലാ: പാലാ ഡിപ്പോയില്‍ നിന്നു പുലർച്ചെ തിരുവനന്തപുരത്തേയ്ക്കു പുതിയ ഫാസ്റ്റ് പാസഞ്ചര്‍ സര്‍വീസ് ആരംഭിച്ചു.
പുലര്‍ച്ചെ 2.50 മണിക്കാണ് സര്‍വീസ്. തിരുവനന്തപുരം ഭാഗത്തേയ്ക്ക് അതിരാവിലെ എത്തിച്ചേരേണ്ടവര്‍ക്ക് വളരെ സഹായകരമായ വിധമുള്ള സര്‍വ്വീസാണിത്. 8.00. മണിക്ക് മുന്‍പ് തിരുവനന്തപുരത്ത് എത്താം. വെളുപ്പിന് കോട്ടയത്തേയ്ക്കുള്ള ആദ്യ സര്‍വ്വീസ് കൂടിയാണിത്.
ട്രെയിന്‍ യാത്രയെ ആശ്രയിക്കുന്നവര്‍ക്കും പ്രയോജനപ്പെടും. നേരത്തെ അനുവദിച്ച സര്‍വീസ് ആയിരുന്നുവെങ്കിലും ബസിന്റെ കുറവുമൂലം ആരംഭിക്കാന്‍ കഴിയാതെ ഇരിക്കുകയായിരുന്നു. തിരുവനന്തപുരത്തു നിന്നും 9.25 ന് തിരികെ പോരും.
കോട്ടയം-ഇടുക്കി ജില്ലകളെ തമ്മില്‍ ഇലവീഴാപൂഞ്ചിറയെ ഏറ്റവും കുറഞ്ഞ ദൂരത്തില്‍ പൊതുഗതാഗത സംവിധാനത്തില്‍ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായി കോട്ടയം, കട്ടപ്പന കെ.എസ്.ആര്‍.ടി.സി ഡിപ്പോകളില്‍ നിന്നു സര്‍വീസും തുടങ്ങും.
കോട്ടയം - പാലാ - ഈരാറ്റു പേട്ട - മേലുകാവുമറ്റം - കാഞ്ഞിരംകവല - മേലുകാവ്- പെരിങ്ങാലി - കനാന്‍നാട് - ഇലവീഴാപൂഞ്ചിറ - ചക്കിക്കാവ് - കൂവപ്പള്ളി - മൂലമറ്റം - ഇടുക്കി - കട്ടപ്പന വഴിയാണ് പുതിയ ബസ് സര്‍വീസ്.