ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമം ഉപയോഗിച്ച് മുനമ്പം ജനതയെ കേരള വഖഫ് ബോർഡ് റവന്യൂ തടങ്കലിൽ ആക്കിയിട്ട് വർഷം നാല് ആകുന്നുവെന്ന് മുനമ്പത്തെ ജനങ്ങൾ. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും കേന്ദ്രമന്ത്രി കിരൺ റിജിജുവിനും തുറന്ന കത്തുമായി മുനമ്പം സമര നായകൻ ഫാ.ജോഷി മയ്യാറ്റിൽ. ഭേദഗതി ആക്ടിനുള്ള ചട്ടങ്ങൾ തയ്യാറാക്കാൻ നിങ്ങൾക്ക് ഇതിനകം കഴിഞ്ഞോ എന്നും ചോദ്യം

ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമം ഉപയോഗിച്ച് മുനമ്പം ജനതയെ കേരള വഖഫ് ബോർഡ് റവന്യൂ തടങ്കലിൽ ആക്കിയിട്ട് വർഷം നാല് ആകുന്നുവെന്ന് മുനമ്പത്തെ ജനങ്ങൾ ആരോപിച്ചു.

New Update
kiran rijiju fr joshy mayyattil rajeev chandrasekhar
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനും കേന്ദ്രമന്ത്രി കിരൺ റിജിജുവിനും തുറന്ന കത്തുമായി മുനമ്പം സമര നായകൻ ഫാ.ജോഷി മയ്യാറ്റിൽ. 

Advertisment

ഭരണഘടനാ വിരുദ്ധമായ വഖഫ് നിയമം ഉപയോഗിച്ച് മുനമ്പം ജനതയെ കേരള വഖഫ് ബോർഡ് റവന്യൂ തടങ്കലിൽ ആക്കിയിട്ട് വർഷം നാല് ആകുന്നുവെന്ന് മുനമ്പത്തെ ജനങ്ങൾ ആരോപിച്ചു.


കോൺഗ്രസ് സർക്കാർ നടത്തിയ നിയമനിർമാണ ഭീകരതയുടെ ഇരകളായ നിരവധി ഇന്ത്യൻ പൗരന്മാരുടെ പ്രതിനിധികളാണ് മുനമ്പത്തെ 610 കുടുംബങ്ങൾ.


അവർക്ക് സത്വര പരിഹാരത്തെക്കുറിച്ചു ലഭിച്ച ഏക പ്രതീക്ഷ നിങ്ങൾ നൽകിയ വാഗ്ദാനങ്ങളാണ്. ബിജെപി സർക്കാർ മുനമ്പം വിഷയത്തിനു നല്കിയ വൻപ്രാധാന്യം പാർലിമെൻ്റിൽ ഏവരും കണ്ടതാണ്. 

ഭേദഗതി പാസ്സാകുന്നതിനുള്ള ശക്തമായ വാദവും തെളിവുമായി മുനമ്പംകാരുടെ ദുർഗതി മാറിയില്ലേ? അതിൽ തങ്ങൾക്ക് അഭിമാനമുണ്ട്.

കഴിഞ്ഞ ഏപ്രിൽ അഞ്ചിന് പാർലിമെൻ്റിൽ കേന്ദ്രസർക്കാർ പാസാക്കിയ വഖഫ് ഭേദഗതി നിയമത്തിൻ്റെ ചട്ടങ്ങൾ പാസാകുന്നതിന് ഇതുവരെ ഉണ്ടായിരുന്ന തടസ്സം സുപ്രീം കോടതിയിൽ നൽകപ്പെട്ട ഹർജികളായിരുന്നു. എന്നാൽ, ഇടക്കാല ഉത്തരവിലൂടെ ആ തടസം ഇപ്പോൾ നീങ്ങിയിരിക്കുകയാണ്. 


മൂന്നാഴ്ചയ്ക്കുള്ളിൽ ചട്ടങ്ങൾ പാസാകും എന്ന് മുനമ്പത്തു വന്നു വാക്കു നല്കിയത് വെറും ഒരു രാഷ്ട്രീയക്കാരനല്ല, രാജ്യത്തിൻ്റെ സാക്ഷാൽ നിയമമന്ത്രിയാണ്. കോടതിയിലെ ഹർജികൾ സർക്കാരിന് ഉളവാക്കിയ പരിമിതികൾ മനസ്സിലാക്കാൻ പൗരന്മാർക്ക് കഴിയും. 


പക്ഷേ, ഇപ്പോൾ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി തരാൻ കേന്ദ്രം ബാധ്യസ്ഥരാണ്. ഭേദഗതി ആക്ടിനുള്ള ചട്ടങ്ങൾ തയ്യാറാക്കാൻ നിങ്ങൾക്ക് ഇതിനകം കഴിഞ്ഞോ ?

2026 ഫെബ്രുവരി 21നകം തുടങ്ങേണ്ട പാർലിമെൻ്റു സമ്മേളനത്തിൽ അവ നിങ്ങൾ അവതരിപ്പിച്ചു പാസാക്കുമോ ? 

fr. joshy mayyattil-2

മുനമ്പത്തിന് ശാശ്വത നൽകുന്ന സെക്ഷൻ 2 എ യുയുടെ ചട്ടങ്ങൾ, ഇനിയും കോടതി വ്യവഹാരങ്ങൾക്കു വിധേയമാക്കേണ്ട ആവശ്യമില്ലാത്ത വിധത്തിൽ, തയ്യാറാക്കാൻ നിങ്ങൾക്കു കഴിഞ്ഞോ ?


സെക്ഷൻ 2 വിനെ കുറിച്ച് ഗൗരവമായി പഠിച്ച് അതിലടങ്ങിയിരിക്കുന്ന പരിഹാരം നിങ്ങളുടെ ശ്രദ്ധയിൽ കൊണ്ടുവന്നവർക്ക് തൽസംബന്ധിയായ ചട്ടങ്ങളുടെ രൂപീകരണത്തിൽ സജീവ പങ്കാളിത്തം നല്കാനുള്ള ബൗദ്ധികസത്യസന്ധത ഇതുവരെ നിങ്ങൾ കാട്ടിയോ ?


ചുരുങ്ങിയ പക്ഷം, ഇതിനകം നടന്ന കൂടിയാലോചനകളും നിയമോപദേശം തേടലും എത്രമാത്രം ഫലപ്രദമായെന്ന് അറിയിക്കാനെങ്കിലും നിങ്ങൾ സന്നദ്ധരാകുമോ ?

വഖഫ് ഓൺലൈൻ രജിസ്ട്രേഷനുള്ള പോർട്ടലിനെയും ഡാറ്റാബേസിനെയും ഓഡിറ്റിനെയും അക്കൗണ്ട്സിനെയും സംബന്ധിച്ച് ജൂലൈ മൂന്നിനു തന്നെ നോട്ടിഫിക്കേഷൻ ഇറക്കാൻ കേന്ദ്രസർക്കാരിനു കഴിഞ്ഞല്ലോ.


സമാനമായ രീതിയിൽ, മറ്റു സെക്ഷനുകളുടെ ചട്ടങ്ങൾ ഇനിയും തയ്യാറായിട്ടില്ലെങ്കിൽ, സെക്ഷൻ 2എ യുടെ ചട്ടങ്ങൾ മാത്രം ഈ വരുന്ന പാർലിമെൻ്റു സെഷനുകളിൽ അവതരിപ്പിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുമോ ?


മുനമ്പത്തു നേരിട്ടു വന്ന് കേന്ദ്ര നിയമ വകുപ്പു മന്ത്രിയും ബിജെപി നേതാക്കളും നല്കിയ വാഗ്ദാനങ്ങളുടെ ആത്മാർത്ഥത കാലവിളംബം കൂടാതെ തെളിയിക്കാൻ നിങ്ങൾക്കു ബാധ്യതയുണ്ടെന്നും മുനമ്പം ജനത പറയുന്നു. ചോദ്യങ്ങൾക്ക്  മറുപടി തരാൻ നിങ്ങൾ ബാധ്യസ്ഥരാണെന്നു മുനമ്പത്തെ ജനങ്ങൾ പറയുന്നു.

Advertisment