പൊൻകുന്നംകാരുടെ സ്വന്തം ചൈന മമ്മി യാത്രയായി

അഴീക്കൽ തോമസ് എന്ന സൈനികൻ രാജ്യസേവനത്തിനിടയിൽ, കണ്ടെത്തിയ ബർമ്മാക്കാരി പെൺകുട്ടിയാണ് മേരിതോമസ്. 

New Update
china mummy

കോട്ടയം: പൊൻകുന്നംകാർ സ്നേഹത്തോടെ ചൈന മമ്മിയെന്ന് വിളിക്കുന്ന പൊൻകുന്നം അഴീക്കൽ മേരി തോമസ് (97)നിര്യാതയായി. അഴീക്കൽ തോമസ് എന്ന സൈനികൻ രാജ്യസേവനത്തിനിടയിൽ, കണ്ടെത്തിയ ബർമ്മാക്കാരി പെൺകുട്ടിയാണ് മേരിതോമസ്. 

Advertisment

പട്ടാള നേതൃത്വത്തിന്റെ അനുമതിയോടെ ജീവിത സഖിയാക്കി കൂടെക്കൂട്ടുകയും സൈനിക സേവനത്തിനു ശേഷം തോമസ് കുവൈറ്റ് എയർലൈൻസിൽ വളരെക്കാലം ജോലി ചെയ്യുകയും ചെയ്യ്തിരുന്നു. 


വിശ്രമ ജീവിതത്തിനിടയിൽ ഏതാനും വർഷങ്ങൾക്കു മുമ്പ് അദ്ദേഹം മരണപ്പെട്ടു. ശേഷം തനിച്ചായ മമ്മി, മക്കളോടൊപ്പം  ബാംഗ്ലൂരിലായിരുന്നു. 


കഴിഞ്ഞ കുറച്ച് നാളുകളായി പൊൻകുന്നത്തെ വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്. കേരളത്തിന്റെ മരുമകളായി വന്ന്  കേരളത്തെയും കേരളീയരെയും പൊൻകുന്നംകാരെയും ഒത്തിരി സ്നേഹിച്ച, എല്ലാവരും മമ്മിയെന്ന് സ്നേഹപൂർവ്വം വിളിച്ചിരുന്ന പൊൻകുന്നത്തിന്റെ മമ്മിയാണ് യാത്രപറഞ്ഞിരിക്കുന്നത്.

Advertisment