അറിവിന്റെ ആദ്യക്ഷരം കുറിച്ചു ആയിരക്കണക്കിന് കുരുന്നുകള്‍. പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനു വന്‍ തിരക്ക്.എഴുത്തിനിരുത്തുന്നത് 56 ആചാര്യന്മാര്‍

ദേവിയെ ആത്മാര്‍ഥമായി ഭജിക്കുകയും പൂജിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍വൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം

New Update
1001293398

കോട്ടയം: അറിവിന്റെ ആദ്യക്ഷരം കുറിച്ചു ആയിരക്കണക്കിന് കുരുന്നുകള്‍.. പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ വിദ്യാരംഭത്തിനു വന്‍ തിരക്ക്.

Advertisment

പുലര്‍ച്ചെ നാലു മുതല്‍ പനച്ചിക്കാട് എഴുത്തിനിരുത്തു ചടങ്ങുകള്‍ ആരംഭിച്ചിരുന്നു. വിദ്യാരംഭത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഒട്ടേറെ രക്ഷിതാക്കള്‍ കുട്ടികളുമായി എത്തി.

ആചാര്യന്മാര്‍ തളികയിലെ ഉണക്കലരിയില്‍ 'ഹരിശ്രീ' കുട്ടികളെ കൊണ്ട് എഴുതിപ്പിച്ചു. പുലര്‍ച്ചെതന്നെ ദര്‍ശനത്തിനും വിദ്യാരംഭത്തിനുമായി ഒട്ടേറെപ്പേര്‍ എത്തി.

 സരസ്വതീസന്നിധിയിലെ ഗ്രന്ഥമണ്ഡപത്തില്‍ താളിയോല ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്ക്കു വച്ചിരുന്നത് ഇന്നു പുലര്‍ച്ചെ തിരിച്ചെടുത്തു.

വൈകിട്ട് പ്രത്യേക പൂജകളോടെ വിജയദശമിദിനച്ചടങ്ങുകള്‍ക്ക് സമാപനമാകും. തിരക്ക് കണക്കിലെ ട്ടുത്തു സൗജന്യ പാര്‍ക്കിങ്ങ്, ഭക്ഷണ സൗകര്യങ്ങള്‍ എന്നിവ ഒരുക്കിയിട്ടുണ്ട്..

കേരളത്തിലെ സരസ്വതി ക്ഷേത്രങ്ങളില്‍ വെച്ച് ഏറ്റവും പ്രാധാന്യമുള്ള ക്ഷേത്രമാണ് പനച്ചിക്കാട് സരസ്വതി ക്ഷേത്രം.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ മഹാവിഷ്ണു ആണെങ്കിലും സരസ്വതി ദേവിയുടെ നാമത്തിലാണ് ക്ഷേത്രം അറിയപ്പെടുന്നത് .

ഉപദേവതകളായി ശിവന്‍ , ശാസ്താവ്, ഗണപതി , നാഗങ്ങള്‍ , യക്ഷി എന്നിവരും ഈ ക്ഷേത്രത്തില്‍ കുടികൊള്ളുന്നു. ദേവിയെ ആത്മാര്‍ഥമായി ഭജിക്കുകയും പൂജിക്കുകയും ചെയ്യുന്നവര്‍ക്ക് സര്‍വൈശ്വര്യങ്ങളും ഉണ്ടാകുമെന്നാണ് വിശ്വാസം.

തൃമധുരമാണ് പ്രധാന വഴിപാട്. വള്ളിക്കാടുകള്‍ക്കിടയില്‍ വസിക്കുന്ന ദേവിയുടെ രൂപം കാണാന്‍ പ്രയാസമാണ് , പ്രതിരൂപം  മാത്രമാണ് ദര്‍ശിക്കാന്‍ ആവുക.

Advertisment