/sathyam/media/media_files/2025/10/02/ganesh-kumar-punished-bus-driver-2025-10-02-13-03-52.jpg)
കോട്ടയം: കൊല്ലം ആയൂരില്‍ കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് മന്ത്രി കെ.ബി ഗണേഷ് കുമാർ പരിശോധന നടത്തിയിരുന്നു. പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസാണ് മന്ത്രി തടഞ്ഞത്.
ബസില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടത് കണ്ടായിരുന്നു പരിശോധന. ബസ് വൃത്തിയായി സൂക്ഷിക്കാത്തതില്‍ ജീവനക്കാരെ മന്ത്രി പരസ്യമായി ശകാരിച്ചിരുന്നു. എന്നാല്‍, സംഭവം ജീവനക്കാര്‍ക്കിടയില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്.
ബസുകളില്‍ വെള്ളകുപ്പികള്‍ ആവശ്യമാണ്. അത് ഡ്രൈവര്‍ക്കു കുടിക്കാന്‍ മാത്രമല്ല, ആവശ്യമെങ്കില്‍ ഗ്ലാസ് ഉള്‍പ്പടെ കഴുകാന്‍ വേണ്ടിക്കൂടിയാണ്. എന്നാല്‍, ബസില്‍ വെള്ളക്കുപ്പികളോ എന്തിന് ജീവനക്കാരുടെ ബാഗ് വെക്കാന്‍ കൂടെ സൗകര്യമില്ല.
കുറച്ച് കുപ്പികള്‍ ബസില്‍ അത്യാവശ്യമാണ്. മഴ പെയ്താല്‍ ഒരു ഷാമ്പു വാങ്ങി വെള്ളം ബോട്ടിലില്‍ കലക്കി ചില്ലില്‍ ഒഴിച്ച് ക്ലീന്‍ ആക്കി ആണ് വണ്ടി ഓടിക്കുന്നത് അതിന് ബോട്ടില്‍ ആവശ്യമാണ്.
വണ്ടിയിലെ ചില്ലില്‍ പക്ഷികള്‍ കാഷ്ടിച്ചാല്‍ ക്ലീന്‍ ആക്കാന്‍ കുപ്പിയും വെള്ളവും എല്ലാം വേണം. വര്‍ഷങ്ങളോളം പഴക്കം ഉള്ള വണ്ടികളില്‍ റേഡിയേറ്റര്‍ പ്രശ്‌നങ്ങള്‍, കുട്ടികള്‍ ഛര്‍ദിച്ചാല്‍ എല്ലാം വെള്ളം ആവശ്യമാണ്.
ബക്കറ്റ് പാത്രങ്ങള്‍ വണ്ടിയില്‍ ഉണ്ടോ, ഉള്ള കുപ്പി കൊണ്ട് അടുത്ത പൈപ്പിലോ ഹോട്ടലിലോ പോയി വെള്ളം എടുത്ത് ആണ് വണ്ടിയും സീറ്റും ഫ്‌ലോര്‍ ഗ്ലാസ് എല്ലാം ക്ലീന്‍ ചെയ്യുന്നത്.
കുപ്പി സൂക്ഷിക്കാനുള്ള സൗകര്യം വണ്ടിയില്‍ ഇല്ല. ഡ്രൈവറുടെ അടുത്തോ ഫ്‌ലോറിലോ വച്ചാല്‍ അത് ഉരുണ്ട് പൊയി ഡോറില്‍ ബ്ലോക്ക് ആകും ചിലപ്പോള്‍ ക്ലച്ചിനും ബ്രേക്കിനടിയിലും പൊയി വലിയ അപകടങ്ങള്‍ ഉണ്ടാക്കും. അങ്ങനെ പോകാതെ ഇരിക്കാന്‍ ഗ്രിലില്‍ അല്ലെങ്കില്‍ മുന്നില്‍ വക്കുന്നത്..
എന്നാൽ, ചില ഓൺലൈൻ ചാനലുകളെ ഒപ്പം കൊണ്ടു നടന്ന് വീഡിയോ പകര്‍ത്തി ജീവനക്കാരെ കുറ്റം പറഞ്ഞു ഷോ ആക്കുകയാണ് മന്ത്രിയെന്നും ജീവനക്കാര്‍ പറയുന്നു.
കെ.എസ്.ആര്‍.ടി. വെല്‍ഫെയര്‍ അസോസിഷേന്‍ ഭാരവാഹിയും സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. മന്ത്രി ആദ്യം അന്വേഷിക്കേണ്ടിയിരുന്നത് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും കുടിക്കാന്‍ വെള്ളം ഉണ്ടായിരുന്നോ എന്നാണ്.
പത്തും അഞ്ഞൂറും കിലോമീറ്റര്‍ ഓടിക്കുന്നവര്‍ക്ക് ഒരു ലിറ്റര്‍ വെള്ളം മതിയോ കുടിക്കാന്‍. എ.സി. കാറില്‍ പോകുന്ന ഒരുത്തന് ഈ നൂറു ഡിഡ്രിയില്‍ തിളച്ചു മറിയുന്ന റേഡിയേറ്ററിന്റെ മുന്നില്‍ ഇരുന്ന് ഓടിക്കുന്ന ഡ്രൈവറുടെ വിഷമം മനസിലാകില്ലെന്നും അസോസിയേഷന്‍ ഭാരവാഹി പറയുന്നു.