/sathyam/media/media_files/2025/10/02/ganesh-kumar-punished-bus-driver-2-2025-10-02-15-02-47.jpg)
കോട്ടയം: ആയൂരില്‍ മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പ്ലാസ്റ്റിക്ക് കുപ്പി കണ്ടതിനു ബസ് ഡ്രൈവരെ ശകാരിച്ച സംഭവത്തില ബസിന് രണ്ടു മാസമായി പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലെന്നു കണ്ടെത്തല്‍.
ആര്‍.എസ്.സി 700 കെഎസ്ആര്‍ടിസി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ മലിനീകരണ നിയന്ത്രണ സര്‍ട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളില്‍ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരില്‍ പൊന്‍കുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിര്‍ത്തി മന്ത്രി പരിശോധന നടത്തിയത്.
ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിനു കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു. ഇതിൽ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് കടുത്ത അതൃപ്തിയുണ്ട്.
തിരുവനന്തപുരത്തേക്ക് പോകുന്ന വാനത്തിലെ ഡ്രൈവര്‍ ഒരു ലിറ്റര്‍ വെള്ളം മാത്രം കുടിച്ചാല്‍ മതിയോ, ഇത്തരം കുപ്പികള്‍ വെക്കാന്‍ ബസില്‍ റാക്കുകള്‍ ഒരുക്കുകയാണ് ആദ്യം ചെയ്യേണ്ടിയിരുന്നത് എന്നും ജീവനക്കാര്‍ പറയുന്നു.
ബസിന്റെ മുന്നില്‍ കിടന്ന പ്ലാസ്റ്റിക്ക് കുപ്പികള്‍ നീക്കം ചെയ്യാത്തതിനു ജീവനക്കാരെ പരസ്യമായി ശകാരിച്ച മന്ത്രി ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് സിഎംഡിയുടെ നോട്ടീസ് ഉണ്ടെന്നും ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും എതിരെ നടപടി സ്വീകരിക്കുമെന്നും പറഞ്ഞിരുന്നു.