/sathyam/media/media_files/2025/10/02/mar-thomas-tharayil-2025-10-02-19-20-27.jpg)
കോട്ടയം: എയ്ഡഡ് മേഖലയില്‍ ഭിന്നശേഷിക്കാരുടെ നിയമന വിഷയത്തില്‍ സര്‍ക്കാര്‍ തെറ്റിധാരണ പരത്താന്‍ ശ്രമിക്കുന്നതു ദു:ഖകരമാണെന്ന്
സീറോമലബാര്‍ സഭ മീഡയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍.
ഭിന്നശേഷിക്കാര്‍ക്കായുള്ള സീറ്റുകള്‍ മാനേജുമെന്റുകള്‍ ഒഴിച്ചിട്ടിരിക്കുയാണ്. ഈ വിഷയത്തില്‍ എന്‍എസ്എസിന് സുപ്രീം കോടതിയില്‍ നിന്നും ലഭിച്ച വിധിയില്‍ ഭിന്നശേഷിക്കാരുടെ ഒഴികെയുള്ള സീറ്റുകളില്‍ നിയമനം നടത്താമെന്നും, സമാന ഏജന്‍സികളുടെ കാര്യത്തിലും ഇതേ മാര്‍ഗം തുടരാം എന്നാണ്.
ആര്‍ക്കും കൊടുക്കാത്ത ആനുകൂല്യങ്ങള്‍ തങ്ങള്‍ ആവശ്യപ്പെടുന്നില്ല. എന്നാല്‍, സമത്വം ഒരു പൗരന്റെ അടിസ്ഥാന അവകാശമാണ്. സുപ്രീം കോടതിയില്‍ പോയി അനുകൂല വിധി സമ്പാദിക്കു എന്ന് ഒരു ജനാധിപത്യ സര്‍ക്കാര്‍ പറയുന്നത് ദുഖകരമാണന്നും, സര്‍ക്കാരില്‍ വിശ്വാസമുള്ളതു കൊണ്ടാണ് കേസിന് പോകാത്തതെന്നും മാര്‍ തറയില്‍ പറഞ്ഞു.
ഒരു വര്‍ഷം മുമ്പ് ഈ വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അന്ന് അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിരുന്നു എന്നും വിദ്യാഭ്യാസ കമ്മീഷന്‍ അംഗം കൂടിയായ മാര്‍ തോമസ് തറയില്‍ പറഞ്ഞു.