/sathyam/media/media_files/2025/10/02/pk-anandakkuttan-2025-10-02-20-31-35.jpg)
കോട്ടയം: എന്‍.സി.പി (എസ്) ന്റെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മറ്റിഅംഗവും കോട്ടയം ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി അംഗവുമായ പി.കെ ആനന്ദക്കുട്ടന്‍ പാര്‍ട്ടിയില്‍ നിന്നു രാജിവെച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു.
കഴിഞ്ഞ കുറേ കാലങ്ങളായി എന്‍.സി.പി രാഷ്ട്രീയ നിലപാടില്ലാതെ അധികാര രാഷ്ട്രീയത്തിന് വേണ്ടി മാത്രം നിലകൊള്ളുന്നതുമായ ഒരു പാര്‍ട്ടിയായി അധഃപതിച്ചു.
ഏതൊരു രാഷ്ട്രീയ പാര്‍ട്ടിക്കും ജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കാന്‍ ഒരു നേത്യമുഖം ആവശ്യമാണ്. എന്‍.സി.പിയില്‍ പവാര്‍ കെട്ടിയിറക്കുന്ന മുഖങ്ങളാണ് പ്രത്യക്ഷപ്പെടുക. അവര്‍ ഇടക്കാല ബെര്‍ത്തായി മാറിയതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പി.സി ചാക്കോയും തോമസ് കെ. തോമസും.
പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള പ്രവര്‍ത്തകര്‍ ഓരോ ദിവസവും വീടുകളില്‍ ഒതുങ്ങി കൂടുന്ന അവസ്ഥയാണ് ഇപ്പോള്‍ കണ്ടുവരുന്നത്. മന്ത്രിമാര്‍ക്ക് വേണ്ടിയുള്ള തര്‍ക്കവും, പാര്‍ട്ടിയില്‍ പ്രവര്‍ത്തനം ഇല്ലായ്മയും, ഈ സര്‍ക്കാരിന്റെ ജനകീയ സമ്മതിയും നേട്ടങ്ങളും ജനങ്ങളില്‍ എത്തിക്കാന്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തനവും ചെയ്യാന്‍ കഴിയാത്ത ഒരു പാര്‍ട്ടിയായി എന്‍.സി.പി മാറി.
ഒന്നും ആഗ്രഹിക്കാത്ത നൂറുകണക്കിനു പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉണ്ടായിരുന്ന രാഷ്ട്രീയ പ്രസ്ഥാനം ഇന്നു വിരലിലെണ്ണാവുന്ന നേതാക്കള്‍ക്ക് വേണ്ടി മാത്രം ഒതുങ്ങുന്ന കാഴ്ചയാണ്.
എല്ലാ ജില്ലകളിലും നേതാക്കളും പ്രവര്‍ത്തകരും രാജിവച്ച് കേരളാ കോണ്‍സ് (എം) ല്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.