എന്‍എസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയും ആക്കേണ്ട;ജി. സുകുമാരൻ നായർ

എന്‍എസ്എസ് വിഷയം വഷളാക്കിയത് ചില ചാനലുകളെന്നും ഫ്ലക്സുകൾക്ക് പിന്നിൽ ചില ചാനലുകളാണെന്നും സുകുമാരൻ നായർ ആരോപിച്ചു

New Update
SUKUMARAN NAIR

കോട്ടയം: അയ്യപ്പസംഗമത്തിൽ എന്‍എസ്എസ് നിലപാടുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരണവുമായി ജനറല്‍ സെക്രട്ടറി ജി. സുകുമാരൻ നായർ. സമദൂരത്തിലാണ് എന്‍എസ്എസ് നിലയുറപ്പിച്ചിരിക്കുന്നത്.

Advertisment

 എന്‍എസ്എസിനെ കമ്മ്യൂണിസ്റ്റും കോൺഗ്രസും ബിജെപിയും ആക്കാൻ ശ്രമിക്കേണ്ട.

ആചാര സംരക്ഷണവും അനുഷ്ഠനവും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ച ഈ സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തെ പിന്തുണച്ചതെന്നും സുകുമാരൻ നായർ പറഞ്ഞു.

ആചാര സംരക്ഷണവും അനുഷ്ഠാനവും ഉറപ്പാക്കുമെന്ന് സർക്കാർ അറിയിച്ചു. മന്ത്രി വാസവൻ നേരിട്ട് ഇക്കാര്യം വ്യക്തമാക്കി.ഈ സാഹചര്യത്തിലാണ് അയ്യപ്പ സംഗമത്തെ പിന്തുണച്ചത്.

 സുകുമാരൻ നായരുടെ നെഞ്ചത്ത് നൃത്തമാടുന്ന ചടങ്ങാണ് ഇപ്പോൾ നടക്കുന്നതെന്നായിരുന്നു പ്രതിഷേധങ്ങളെ കുറിച്ച് ജനറൽ സെക്രട്ടറിയുടെ പരാമർശം.

എന്‍എസ്എസ് വിഷയം വഷളാക്കിയത് ചില ചാനലുകളെന്നും ഫ്ലക്സുകൾക്ക് പിന്നിൽ ചില ചാനലുകളാണെന്നും സുകുമാരൻ നായർ ആരോപിച്ചു. ഇതിന് തെളിവുകൾ ലഭിച്ചെന്നും യോഗത്തെ അറിയിച്ചു.

ആചാര സംരക്ഷണത്തിനെതിരെ സർക്കാർ വന്നപ്പോഴാണ് എന്‍എസ്എസ് നേരത്തെ ശബ്ദം ഉയർത്തിയത്. ശബരിമല വിഷയത്തിൽ എന്‍എസ്എസിൻ്റെ കേസ് സുപ്രിം കോടതിയിലുണ്ടെന്നും സുകുമാരൻ നായർ ഓർമിപ്പിച്ചു.

Advertisment