/sathyam/media/media_files/2025/10/03/jose-k-mani-mp-2025-10-03-18-54-33.jpg)
കോട്ടയം: എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി സംവരണ കുരുക്ക് രമ്യമായി പരിഹരിച്ചിരിക്കുമെന്നു കേരളാ കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണി. ഈ വിഷയത്തെ കുഴപ്പിക്കണം എന്നുള്ളവരും കാണുമെന്നു അദ്ദേഹം പറഞ്ഞു.
എയ്ഡഡ് ഭിന്നശേഷി അധ്യാപക നിയമനത്തിൽ കേരള കോൺഗ്രസ് ജോസഫ് വിഭാ​ഗത്തിന്റെ പരസ്യ പ്രതിഷേധത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഈ വിഷയം പെട്ടന്നു വന്നതൊന്നും അല്ലെല്ലോ ?, പിന്നെ ഇപ്പോൾ പെട്ടന്ന് എങ്ങനെ എടുത്ത് ചാടി എന്നും ജോസ് കെ മാണി ചോദിച്ചു. മാനേജ്മെൻ്റുമായുള്ള വിഷയം രമ്യമായി പരിഹരിക്കപ്പെടും. ഇതുമായി ബന്ധപ്പെട്ട് മാനേജ്മെൻ്റും സർക്കാരുമായുള്ള ചർച്ചയ്ക്ക് ആവശ്യമെങ്കിൽ കേരളാ കോൺഗ്രസ് (എം) മുൻകൈയെടുക്കും.
ഇതുമായി ബന്ധപ്പെട്ട് ആഴ്ചകൾക്ക് മുമ്പ് തന്നെ മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും കാണുകയും വിഷയങ്ങൾ അവതരിപ്പിക്കുകയും ചെയ്തിരുന്നു. അനുഭാവപൂർണമായ നിലപാടാണ് അവർ സ്വീകരിച്ചതെന്നും ജോസ് കെ. മാണി പറഞ്ഞു.