കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുണ്ടായ അപകടം. മരിച്ച ബിന്ദുവിന്റെ മകന് സർക്കാർ സർവീസിൽ നിയമനം

ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാരെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

New Update
BINDHU KOTTAYAM MEDICAL COLLEGE

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് കെട്ടിടം തകർന്നുണ്ടായ അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് സർക്കാർ സർവീസിൽ നിയമനം. തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് നിയമനം നൽകിയത്. 

Advertisment

ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസീയർ ആയാണ് ബിന്ദുവിന്റെ മകൻ നവനീതിന് നിയമം നൽകിയത്. നവനീത് എഞ്ചിനീയറിങ് ബിരുദധാരിയാണ്.


വൈക്കം അസിസ്റ്റന്റ് എൻജിനീയർ ഓഫീസിലാവും നവനീത് ജോലിയിൽ പ്രവേശിക്കുക. ബിന്ദുവിന്റെ കുടുംബത്തിന് വീട് നിർമിച്ച് നൽകിയതിനൊപ്പം ജോലി കൂടി നൽകി കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുകയാണ് സർക്കാരെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.


ജൂലൈ മൂന്നിന് രാവിലെ 11 മണിയോടെയാണ് കോട്ടയം മെഡിക്കൽ കോളജിലെ പതിനാലാം വാർഡിന്റെ ശുചിമുറിയുടെ ഭാഗം തകർന്നുവീണ് തലയോലപ്പറമ്പ് സ്വദേശി ബിന്ദു മരിച്ചത്. 

തകർന്നുവീണ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് ബിന്ദുവിനെ പുറത്തെടുക്കാനായത്.

Advertisment