കോട്ടയം നഗര മധ്യത്തിൽ റോഡിൽ ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ചു പോലീസ്. സംഭവം കോട്ടയം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു മുൻവശം. നാട്ടുകാർ തടഞ്ഞുവെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പിന്നാലെ സമീപത്തെ കടയിൽ നിന്ന് ചൂലും വാങ്ങി നൽകി

ബിയർ ബോട്ടിൽ പൊട്ടിച്ചിതറി നടുറോഡിൽ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പോലീസും സംഭവത്തിൽ ഇടപെട്ടു

New Update
photos(467)

കോട്ടയം: കോട്ടയം നഗര മധ്യത്തിൽ  റോഡിൽ ബിയർ കുപ്പി എറിഞ്ഞു പൊട്ടിച്ച യുവാക്കളെ കൊണ്ട് റോഡ് വൃത്തിയാക്കിച്ചു  പോലീസ്.

Advertisment

ഇന്നലെ രാത്രി കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തായിരുന്നു സംഭവം. മദ്യപിച്ച ശേഷം ബിയർ കുപ്പി റോഡിനു നടുവിലേക്ക് എറിഞ്ഞു പൊട്ടിക്കുകയായിരുന്നു.

ബിയർ ബോട്ടിൽ പൊട്ടിച്ചിതറി നടുറോഡിൽ ചില്ല് നിറഞ്ഞ് ഗതാഗതം തടസപ്പെട്ടതോടെ പോലീസും സംഭവത്തിൽ ഇടപെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് വിവരം പോലീസിൽ അറിയിച്ചു.

ഇതോടെ സംഘത്തിലെ ഒരാൾ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാർ ചേർന്ന് പിടികൂടി. അൽപ സമയത്തിനകം തന്നെ പോലീസ് കൺട്രോൾ റൂം വാഹനം സ്ഥലത്ത് എത്തി.

തുടർന്ന് റോഡിൽ ചില്ല് അടിച്ചു പൊട്ടിച്ചിട്ടയുവാവിനെ സ്ഥലത്തേയ്ക്ക് വിളിച്ചു വരുത്തി. തുടർന്ന് സമീപത്തെ കടയിൽ നിന്നും ചൂൽ വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. ഇതിന് ശേഷം ഇവരെ സ്‌റ്റേഷനിൽഎത്തിച്ച കേസും രജിസ്റ്റർ ചെയ്തു.

Advertisment