/sathyam/media/media_files/2025/10/04/photos468-2025-10-04-08-49-29.jpg)
കോട്ടയം: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബമ്പർ നറുക്കെടുപ്പ് ഇന്ന്. ആരാകും ആ ഭാഗ്യവാൻ എന്ന ആകാംഷയുടെ നിമിഷങ്ങൾ ഇന്നു ഉച്ചയ്ക്ക് രണ്ടു മണിയോടെ അവസാനിക്കും. ഒന്നാം സമ്മാനമായി 25 കോടി രൂപയാണ്. ആകെ 75 ലക്ഷം ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിച്ചത്.
കഴിഞ്ഞ വര്‍ഷം 71.43 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. പാലക്കാടാണ് ഏറ്റവും കൂടുതല്‍ വില്പന നടന്നത്. 14 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനം തൃശ്ശൂര്‍ ജില്ലയ്ക്കാണ്. 9,37,400 ടിക്കറ്റുകളും മൂന്നാം സ്ഥാനത്തുള്ള തിരുവനന്തപുരത്ത് 8,75,900 ടിക്കറ്റുകളും ഏജന്‍സികള്‍ വഴി വില്പന നടന്നു.
കഴിഞ്ഞ 10 വർഷത്തെ ഓണം ബമ്പർ ലോട്ടറി നറുക്കെടുപ്പ് ഫലം പരിശോധിക്കുമ്പോൾ, ഏറ്റവും കൂടുതൽ തവണ ബംബറടിച്ചത് ആലപ്പുഴ, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ്. 2014 മുതൽ 2024 വരെയുള്ള കാലയളവിൽ മൂന്നു ജില്ലകളിലും വിറ്റ ടിക്കറ്റുകൾ രണ്ടു തവണ വീതം ഒന്നാം സമ്മാനം നേടി.
കൂടാതെ, ഇക്കാലയളവിൽ മലപ്പുറം, എറണാകുളം, കൊല്ലം, കോഴിക്കോട് എന്നീ ജില്ലകളിൽ വിറ്റ ടിക്കറ്റുകൾക്കും ഒന്നാം സമ്മാനം ലഭിച്ചു.
ഓണം ബംബർ ലോട്ടറിയുടെ ഒന്നാം സമ്മാനം 25 കോടി രൂപയായി ഉയർത്തിയ 2022ൽ തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിനായിരുന്നു നേട്ടം. 2023ലാകട്ടെ, 25 കോടി രൂപ നേടിയ ടിക്കറ്റ് വിറ്റുപോയത് കോഴിക്കോട് നിന്നാണ്.
11 വർഷത്തെ ഓണം ബംബർ നറുക്കെടുപ്പ് ഫലം
2014 - 6 കോടി - ടിഎ 192044 (ആലപ്പുഴ)
2015 - 7 കോടി - ടിഇ 513282 (തിരുവനന്തപുരം)
2016 - 8 കോടി - ടിസി 788368 (തൃശൂർ)
2017 - 10 കോടി -എജെ 442876 (മലപ്പുറം)
2018 - 10 കോടി - ടിബി 128092 (തൃശൂർ)
2019 - 12 കോടി - ടിഎം 160869 (ആലപ്പുഴ)
2020 - 12 കോടി - ടിബി 173964 (എറണാകുളം)
2021 - 12 കോടി - ടിഇ 645465 (കൊല്ലം)
2022 - 25 കോടി - ടിജെ 750605 (തിരുവനന്തപുരം)
2023 - 25 കോടി - ടിഇ 230662 (കോഴിക്കോട്)
2024 - 25 കോടി - ടിജി 434222 (വയനാട്)