/sathyam/media/media_files/2025/10/04/photos472-2025-10-04-11-00-36.jpg)
കോട്ടയം: കുടുംബവഴക്കിനെ തുടർന്ന് രണ്ടാം ഭാര്യയെ ഭർത്താവ് ശ്വാസംമുട്ടിച്ച് കൊന്നു മൃതദേഹം കൊക്കയിൽ തള്ളിയ സംഭവത്തിൽ ജെസിയെ കൊലപ്പെടുത്താൻ പദ്ധതിയിട്ടത് ഒരു വർഷം മുൻപ് എന്നു പോലീസ്.
കോട്ടയം കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ മൃതദേഹം ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കണ്ടെത്തിയതോടെയാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിയുന്നത്.
പിന്നാലെ ഭർത്താവ് സാം കെ. ജോർജിനെ (59) പോലീസ് കസ്റ്റഡിയിലെടുത്തു. സാമിന്റെ ആദ്യ ഭാര്യ ഉപേക്ഷിച്ചു പോയശേഷം 1994-ലാണ് ജെസിയെ വിവാഹം ചെയ്തത്.
പിന്നീട് സാമിൻ്റെ വഴിവിട്ട ബന്ധങ്ങൾ ഇരുവർക്കുമിടയിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചു. തുടർന്ന് 15 വർഷമായി കാണക്കാരി രത്‌നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്.
ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018-ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
പിന്നീട് സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാം നിലയിൽ താമസ സൗകര്യമൊരുക്കിയത്.
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യം ചെയ്തിരുന്നു.