ബസിനു മുന്‍പില്‍ കാലിക്കുപ്പികൾ കണ്ടെത്തിയതിനു പൊന്‍കുന്നം ഡിപ്പോയിലെ മൂന്ന് ജീവനക്കാര്‍ക്കു സ്ഥലം മാറ്റ ഉത്തരവ് റദ്ദാക്കിയത് കെ.എസ്.ആര്‍.ടി.സി എം.ഡി. നടപടി ജീവനക്കാര്‍ സമരത്തിലേക്ക് നീങ്ങുമെന്നു അറിയിച്ചതോടെ. ഉത്തരവ് റദ്ദാക്കിയത് മന്ത്രി അറിയാതെയെന്ന് സൂചന

സംഭവത്തിലുള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ജെയ്മോന്‍ ജോസഫ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.സജീവ്, മെക്കാനിക്കല്‍ വിഭാഗത്തിലെ ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലം മാറ്റിയാണു ചീഫ് ഓഫീസില്‍ നിന്നു ഉത്തരവെത്തിയത്.

New Update
photos(514)

കോട്ടയം: പൊന്‍കുന്നം ഫാസ്റ്റ് പാസഞ്ചര്‍ ബസിന് മുന്‍പില്‍ കാലിക്കുപ്പികളും മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ കണ്ടെത്തിയ സംഭവത്തില്‍ പൊന്‍കുന്നം ഡിപ്പോയിലെ മൂന്നു ജീവനക്കാരുടെ സ്ഥലംമാറ്റം  ഉത്തരവു പിൻവലിച്ചത് ജീവനക്കാരുടെ കടുത്ത പ്രതിഷേധത്തേ തുടര്‍ന്ന്.

Advertisment

നിലപാടുമായി മുന്നോട്ടു പോയാല്‍ സമരത്തിലേക്കു പോകുമെന്നും  ടി.ഡി.എഫ് സംഘടന അറിയിച്ചതോടെയാണ് എം.ഡി. നിലപാട് മയപ്പെടുത്തിയത്. ഇന്നു തന്നെ പുതിയ സ്ഥലത്ത് ജോലിക്ക് പ്രവേശിക്കണമെന്നായിരുന്നു ആദ്യ ഉത്തരവിലെ നിര്‍ദേശം.


അതേസമയം, ഉത്തരവ് റദ്ദാക്കിയത് മന്ത്രി അറിഞ്ഞിരുന്നില്ലെന്നും സൂചനയുണ്ട്. മന്ത്രിയുടെ അന്തിമ തീരുമാനം വരുന്നതു വരെ കാത്തു നില്‍ക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശമുണ്ട്. ഉദ്യോഗസ്ഥര്‍ ഇന്നു പഴയ സ്ഥലത്തു തന്നെ ജോലിക്കു പ്രവേശിക്കും.


സംഭവത്തിലുള്‍പ്പെട്ട ബസിലെ ഡ്രൈവര്‍ ജെയ്മോന്‍ ജോസഫ്, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ കെ.എസ്.സജീവ്, മെക്കാനിക്കല്‍ വിഭാഗത്തിലെ ചാര്‍ജ്മാന്‍ വിനോദ് എന്നിവരെ സ്ഥലം മാറ്റിയാണു ചീഫ് ഓഫീസില്‍ നിന്നു ഉത്തരവെത്തിയത്.

ജെയ്മോന്‍ ജോസഫിനെ തൃശൂര്‍ ജില്ലയിലെ പുതുക്കാട് ഡിപ്പോയിലേക്കും സജീവിനെ തൃശൂര്‍ ഡിപ്പോയിലേക്കും വിനോദിനെ കൊടുങ്ങല്ലൂരിലേക്കുമാണു മാറ്റിയത്.

മൂന്നാം തീയതി വൈകിട്ടാണ് ആദ്യ ഉത്തരവെത്തിയത്. പിന്നീട് മരവിപ്പിച്ചതായുള്ള നിര്‍ദേശം ഞായറാഴ്ച വൈകിട്ട് ഫോണിലും ലഭിച്ചു.


സ്ഥലംമാറ്റം നേരിട്ട കെ.എസ്.സജീവ് കെ.എസ്.ആര്‍.ടി.ഇ.എ (സി.ഐ.ടി.യു) ജില്ലാ ട്രഷററാണ്. ഡ്രൈവര്‍ ടി.ഡി.എഫ് അംഗവും മെക്കാനിക്ക് വിഭാഗം ജീവനക്കാരന്‍ ബി.എം.എസ് അംഗവും. 


യൂണിയനുകളുടെയും ജീവനക്കാരുടെയും അതൃപ്തി തിരിച്ചറിഞ്ഞാണു തിരുത്തല്‍ വരുത്തിയതെന്നാണു കരുതുന്നത്. ബസ് വൃത്തിയാക്കുന്നതിനു രണ്ട് ദിവസവേതനക്കാര്‍ക്കാണു ചുമതല. 

അതിലൊരാള്‍ ചികിത്സയിലായതിനാല്‍ അവധിയിലാണ്. ഒരാള്‍ മാത്രമുള്ളതിനാല്‍ എല്ലാദിവസവും എല്ലാ ബസുകളും കഴുകാറില്ലെന്നും ഇവര്‍ സൂചിപ്പിച്ചു.


പഴയമോഡല്‍ ബസുകളില്‍ കുടിവെള്ള കുപ്പികള്‍ സൂക്ഷിക്കാന്‍ റാക്കില്ലാത്തിനാല്‍ ജീവനക്കാര്‍ കുപ്പികള്‍ മുന്‍ചില്ലിനു സമീപം വെയ്ക്കാറുണ്ട്. 


താണു നടപടിക്കിടയാക്കിയ വിഷയമെന്നാണു ജീവനക്കാര്‍ പറയുന്നത്. അതേസമയത്തില്‍ ഇന്നു വൈകിട്ടോടെ തന്നെ വിഷയത്തില്‍ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഈ മാസം ഒന്നിനാണു നടപടിക്കിടയാക്കിയ സംഭവം. മുണ്ടക്കയത്തു നിന്നു രാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ട ആര്‍.എസ്.സി 700 നമ്പര്‍ ബസിനു പിന്നാലെയെത്തിയ മന്ത്രി ബസിനെ മറികടന്നപ്പോള്‍ കൊല്ലം ആയൂരില്‍ വെച്ചാണ് മുന്‍വശത്തെ ചില്ലിനോട് ചേര്‍ന്നു കുടിവെള്ളക്കുപ്പികള്‍ നിരത്തിയിട്ടതു കണ്ടത്.

പിന്നീട് മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചു. ബസ് വൃത്തിഹീനമാണെന്നും ശുചിയാക്കാറില്ലെന്നും അതിനാല്‍ റിപ്പോര്‍ട്ടു നല്‍കാനും മന്ത്രി സ്‌ക്വാഡിനോട് ആവശ്യപ്പെട്ടു.

ബസ് വൃത്തിഹീനമാണെന്നും കഴുകിയിട്ടില്ലെന്നും അവര്‍ റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് വകുപ്പുതല നടപടി ഉണ്ടായത്.

Advertisment