വിദേശ പഠന ചെലവിനെ ഓര്‍ത്ത് ആശങ്കപ്പെടുന്നവരാണോ നിങ്ങള്‍.. പഠന ചെലവില്‍ വിദ്യാര്‍ഥികള്‍ക്ക് ആശ്വാസമാകുന്ന സ്‌കോളര്‍ഷിപ്പുകളെക്കുറിച്ചും സ്‌റ്റൈപെന്റിനെക്കുറിച്ചും അറിയാം. ഓരോ രാജ്യങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനുസരിച്ചു സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങളിലും മാറ്റം വരും

New Update
scholarship

കോട്ടയം: വിദേശ പഠന ആഗ്രഹിക്കുന്നവരാണു കേരളത്തിലെ കൗമാരക്കാരയ വിദ്യാര്‍ഥികള്‍. എന്നാല്‍, വിദേശ പഠനത്തിനു വേണ്ടിവരുന്ന  ചെലവ് സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കു താങ്ങാന്‍ സാധിച്ചെന്നുവരില്ല.

Advertisment

വിദ്യാര്‍ഥികള്‍ക്കു വിവിധ വിദേശ രാജ്യങ്ങളും സര്‍വകലാശാലകളും നല്‍കുന്ന സ്‌കോളര്‍ഷിപ് സാധ്യതകള്‍ പ്രയോജനപ്പെടുത്തിയാല്‍ വിദേശ പഠനം വളരെ ലളിതമാണെന്നു തിരിച്ചറിയാം. രണ്ടു രീതിയിലാണ് വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് ലഭിക്കുന്നത്.

സര്‍വകലാശാലകളും അതാതു രാജ്യങ്ങളും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ട്. ഇതിനുപുറമേ സ്‌റ്റൈപെന്റും അര്‍ഹമായ വിദ്യാര്‍ഥികള്‍ക്കു നല്‍കുന്നു. ഓരോ രാജ്യങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും അനുസരിച്ചു സ്‌കോളര്‍ഷിപ്പ് മാനദണ്ഡങ്ങളിലും മാറ്റം വരും. ആദ്യം പല സര്‍വകലാശാലകളും നല്‍കുന്ന സ്‌കോളര്‍ഷിപ്പുകളെക്കുറിച്ച് അറിയുക വിദ്യാര്‍ഥികളെ സംബന്ധിച്ചു ഏറ്റവും പ്രധാനം.


85 ശതമാനം മുതല്‍ 98 ശതമാനം മാര്‍ക്കു നേടുന്ന വിദ്യാര്‍ഥികള്‍ക്കു പോലും വര്‍ഷത്തില്‍ 3 മുതല്‍ 10 ലക്ഷം വരെ മാനദണ്ഡങ്ങളോടെ സ്‌കോളര്‍ഷിപ് നേടാന്‍ കഴിയും. എന്നാല്‍, കോഴ്‌സിനു ചേരുന്ന എല്ലാവര്‍ക്കും 10 ലക്ഷം വരെ സ്‌കോളര്‍ഷിപ് കിട്ടുമെന്നു ധരിക്കരുത്. കാരണം ഒരോ രാജ്യത്തിലെയും യൂണിവേഴ്‌സിറ്റികള്‍ സ്‌കോളര്‍ഷിപ്പിനു നല്‍കിയിരുന്ന മാനദണ്ഡങ്ങള്‍ വ്യത്യസ്തമാണ്.


യുഎസ്, യുകെ, ഓസ്‌ട്രോലിയ, ന്യൂസിലന്‍ഡ്, അയര്‍ലന്‍ഡ്, ജര്‍മനി, കാനഡ എന്നീ രാജ്യങ്ങളിലെ സര്‍വകലാശാലകള്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നുണ്ട്. സര്‍വകലാശാലകള്‍ മാത്രമല്ല ഈ രാജ്യങ്ങളിലെ സര്‍ക്കാരുകളും വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ് നല്‍കുന്നു.

ബ്രിട്ടനിൽ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്നതിനു ബ്രിട്ടനിലെ ഒരോ യൂണിവേഴ്‌സിറ്റകള്‍ക്കും അവരവരുടെതായ മാനദണ്ഡങ്ങളുണ്ട്.  ബ്രിട്ടിഷ് സര്‍വകലാശാലകള്‍ സ്‌കോളര്‍ഷിപ് നല്‍കുന്നത് ഉയര്‍ന്ന മാര്‍ക്കുള്ള വിദ്യാര്‍ഥികള്‍ക്കു മാത്രമല്ല. ചില ബ്രിട്ടിഷ് സര്‍വകലാശലകളും ഓഫര്‍ കിട്ടാന്‍ അര്‍ഹതയുള്ള എല്ലാ കുട്ടികള്‍ക്കും സ്‌കോളര്‍ഷിപ് നല്‍കും.

ഉദാഹരണമായി ഒരു വിദ്യാര്‍ഥിക്ക് 60 ശതമാനവും മറ്റൊരു വിദ്യാര്‍ഥിക്ക് 70 ശതമാനവും മറ്റൊരു വിദ്യാര്‍ഥിക്ക് 90 ശതമാനവുവുമാണു മാര്‍ക്കെങ്കില്‍ സാധരണയായി സ്‌കോളര്‍ഷിപ് കൂടുതല്‍ കിട്ടേണ്ടത് 90 ശതമാനും മാര്‍ക്കുള്ള കുട്ടിയ്ക്കായിരിക്കണം.

പക്ഷേ ചില ബ്രിട്ടിഷ് സര്‍കലാശാലകള്‍ ഓഫര്‍ കിട്ടാന്‍ അര്‍ഹതയുളള ഈ മൂന്നുപേര്‍ക്കും ഒരേപോലെ നാലു ലക്ഷം രൂപ സ്‌കോളര്‍ഷിപ് കൊടുക്കും. എന്നാല്‍, മറ്റുചില ബ്രിട്ടിഷ് യൂണിവേഴ്‌സിറ്റികളില്‍ സ്‌കോളര്‍ഷിപ്പ് കൊടുക്കുന്നത് മാര്‍ക്കിനെ അടിസ്ഥാനമാക്കിയാണ്. അതിനു യൂണിവേഴ്സ്റ്റികള്‍ ഒരു കട്ട് ഓഫ് പേര്‍സന്റേജ് വയ്ക്കും.


അണ്ടര്‍ഗ്രാജുവേറ്റ് ഡിഗ്രിയില്‍ 75 ശതമാനം മാര്‍ക്കാണു കട്ട് ഓഫ് മാര്‍ക്കായി വയ്ക്കുന്നുണ്ടങ്കില്‍ അത്രയും മാര്‍ക്കുള്ള വിദ്യാര്‍ഥിക്കു നാലു ലക്ഷം രൂപയുടെ സ്‌കളോര്‍ഷിപ്പിനു സാധ്യതയുണ്ട്.


ഇത്തരം സ്‌കോളര്‍ഷിപ്പ് സാധ്യതകളെക്കുറിച്ചും വിദേശ പഠനത്തെക്കുറിച്ചും അറിയുവാനായി സാന്റാ മോണിക്ക പോലുള്ള സ്ഥാപനങ്ങളുമായി ബന്ധപ്പെടാം.

പരിചയ സമ്പന്നരായ ട്രാവല്‍ വിദഗ്ധരുമായി വിദ്യാര്‍ഥികള്‍ക്കു നേരിട്ടു സംസാരിക്കുവാനും അതുവഴി അനുയോജ്യമായ രാജ്യവും സര്‍വകലാശാലയും തെരഞ്ഞെടുക്കാനും ഇത്തരം വിശ്വസ്തരായ സ്ഥാപനങ്ങൾ അവസരം ഒരുക്കും.

Advertisment