അയര്‍ലണ്ടില്‍ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥിക്കിതാ സുവര്‍ണാവസരം. കൊച്ചി മേഴ്‌സി ഹോട്ടലില്‍ ഒക്‌ടോബര്‍ 9ന് എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കുന്നത് ലോക റാങ്കിങ്ങില്‍ ഇടംപിടിച്ച അയര്‍ലണ്ടിലെ സര്‍വകലാശാലകള്‍. എഡ്യൂക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികൾക്ക് ആപ്ലിക്കേഷന്‍ ഫീസില്‍ യോഗ്യതാടിസ്ഥാനത്തില്‍ ഇളവ് ഉണ്ടാകും

ഗവര്‍മെന്റ് ഓഫ് അയര്‍ലണ്ട് ഇന്റര്‍നാഷ്ണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പായ 100% ട്യൂഷന്‍ ഫീ സ്കോളര്‍ഷിപ്പും 10000 യൂറോ ലിവിങ് എക്‌സ്‌പെന്‍സിനെക്കുറിച്ചും അറിയാന്‍ ഫെയറില്‍ സൗകര്യമുണ്ടായിരിക്കും.

New Update
education fair

കോട്ടയം: അയര്‍ലണ്ടില്‍ വിദേശ പഠനം ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കിതാ സുവര്‍ണാവസരം ഒരുങ്ങുന്നു. ഒക്‌ടോബര്‍ 9ന് കൊച്ചി മേഴ്‌സി ഹോട്ടലില്‍ എഡ്യൂക്കേഷന്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. രാവിലെ പത്തു മുതല്‍ വൈകിട്ട് അഞ്ചു വരെ നടക്കുന്ന ഫെയറില്‍ ലോക റാങ്കിങ്ങില്‍ ടോപ്പ് 1 -ല്‍ ഇടം പിടിച്ചിരിക്കുന്ന അയര്‍ലണ്ടിലെ സര്‍വകലാശാലകള്‍ പങ്കെടുക്കും. 

Advertisment

എഡ്യൂക്കേഷന്‍ ഫെയറിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമാണ്. ട്രിനിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് ഡബ്ലിന്‍, യൂണിവേഴ്‌സിറ്റി കോളജ് കോര്‍ക്ക്, യൂണിവേഴ്‌സിറ്റി ഓഫ് ഗാല്‍വേ, ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റി, മെയ്‌നൂദ് യൂണിവേഴ്‌സിറ്റി, യൂണിവേഴ്‌സിറ്റി ഓഫ് ലിമറിക്, സൗത്ത് ഈസ്റ്റ് ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി, ടെക്‌നോളജിക്കല്‍ യൂണിവേഴ്‌സിറ്റി ഓഫ് ഷാനോന്‍, ഗ്രിഫിത്ത് കോളജ്, നാഷ്ണല്‍ കോളജ് ഓഫ് അയര്‍ലണ്ട്, ഡബ്ലിന്‍ ബിസിനസ് സ്‌കുള്‍, ഡണ്ടാല്‍ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളിജി എന്നിവയാണു പങ്കെടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍.

എഡ്യൂക്കേഷന്‍ ഫെയറില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥിക്ക് ആപ്ലിക്കേഷന്‍ ഫീ ഒഴിവാക്കും. സ്‌പോട്ട് ആപ്ലിക്കേഷനുള്ള ഫാസ്റ്റ്ട്രാക്ക് കൗണ്ടറും ഉണ്ടായിരിക്കും. ഒപ്പം സ്‌കോളര്‍ഷിപ്പ് അസിസ്റ്റന്‍സിനുള്ള പ്രത്യേക ഡെസ്‌കും ഒരുക്കും.

ഗവര്‍മെന്റ് ഓഫ് അയര്‍ലണ്ട് ഇന്റര്‍നാഷ്ണല്‍ എഡ്യൂക്കേഷന്‍ സ്‌കോളര്‍ഷിപ്പായ 100% ട്യൂഷന്‍ ഫീ സ്കോളര്‍ഷിപ്പും 10000 യൂറോ ലിവിങ് എക്‌സ്‌പെന്‍സിനെക്കുറിച്ചും അറിയാന്‍ ഫെയറില്‍ സൗകര്യമുണ്ടായിരിക്കും. എഡ്യൂക്കേഷന്‍ ലോണ്‍, വിസ, ഇംഗ്ലീഷ് ഭാഷാ ട്രെയിനിങ്ങ് എന്നിവയില്‍ ഡിസ്‌ക്കൗണ്ടുകളും ലഭ്യമാണ്. രജിസ്‌ട്രേഷനും വിവരങ്ങള്‍ക്കും www.santamonicaedu.in ,  04844150999, 9645222999.

Advertisment