/sathyam/media/media_files/q59xTQPSEEIbJ7XApMRR.jpg)
കോട്ടയം: വന്ദേഭാരത് സ്ലീപ്പര്‍ കേരളത്തിനു കിട്ടുമോ?. പ്രതീക്ഷയോടെ കേരളം.
തിരുവനന്തപുരത്തു നിന്ന് ബംഗളൂരുവിലേക്കോ മംഗളൂരുവിലേക്കോ സർവീസ് വേണമെന്ന് ആവശ്യം.
ആദ്യ ഘട്ടത്തില്‍ കേരളത്തിന് ട്രെയിനുകളൊന്നും അനുവദിച്ചില്ലെങ്കിലും രണ്ടാം ഘട്ടത്തില്‍ സംസ്ഥാനത്തിന് ഒരു പുതിയ ട്രെയിന്‍ ലഭിക്കാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്.
ദക്ഷിണ റെയിൽവേയ്ക്ക് ലഭിക്കുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ കേരളത്തിന് ലഭിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വന്ദേഭാരത് ചെയര്‍ കാറുകള്‍ വന്‍ ഹിറ്റായി ഓടുന്ന കേരളത്തിന് സ്ലീപ്പറും അനുവദിക്കണം എന്ന ആവശ്യം ഏറെക്കാലം മുന്നേ തന്നെ
റെയില്‍വേയുടെ മുന്നില്‍ ഉണ്ട്. രണ്ട് വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ മാത്രമാണ് സംസ്ഥാനത്തിന് ഇതുവരെ ലഭിച്ചതെങ്കിലും ഒക്യുപെൻസി റേറ്റ് പരിഗണിച്ച് എട്ട് കോച്ചുകളുള്ള ട്രെയിൻ 16 കോച്ചുകളായും പിന്നീട് 20 കോച്ചുകളായും റെയിൽവേ ഉയർത്തി.
എന്നിട്ടും സീറ്റുകൾ ലഭിക്കാൻ ആളുകൾ ബുദ്ധിമുട്ടുകയാണ്.
വന്ദേ ഭാരത് സ്ലീപ്പർ പുറത്തിറങ്ങാൻ ഒരുങ്ങുമ്പോഴും കേരളത്തിന് പ്രതീക്ഷകളേറെയാണ്.
റെയിൽവേ ജനറൽ മാനേജറുമായുള്ള ചർച്ചയിൽ കേരളത്തിലെ ജനപ്രതിനിധികൾ വിവിധ റൂട്ടുകൾ ശിപാർശയും ചെയ്തിരുന്നു.
ഇതിൽ ഒരു റൂട്ട് തത്വത്തിൽ അംഗീകരിച്ച മട്ടാണ്. സാധ്യതാ പ്രൊപ്പോസലുണ്ടെങ്കിലും ഇതുസംബന്ധിച്ച റെയിൽവേ ബോർഡിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്.
കേരളത്തിന് ലഭിക്കുന്ന ആദ്യ വന്ദേ ഭാരത് സ്ലീപ്പർ തിരുവനന്തപുരം - മംഗളൂരു റൂട്ടിലാകും സർവീസ് നടത്തുക.
ഇതിൻ്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കിവരികയാണ്.
തിരുവനന്തപുരത്ത് നിന്നോ എറണാകുളത്ത് നിന്ന് ബെംഗളൂരുവിലേക്ക് വന്ദേ ഭാരത് സ്ലീപ്പർ എന്ന ആവശ്യം നേരത്തെ തന്നെ റെയിൽവേയുടെ മുന്നിലുണ്ട്.
എന്നാൽ ഇതിനു ആദ്യഘട്ടത്തിൽ സാധ്യത കുറവാണ്.
അതേസമയം 2026 ആകുമ്പേഴേക്കും കൂടുതൽ വന്ദേ ഭാരത് സ്ലീപ്പറുകൾ ട്രാക്കിലിറങ്ങും, വന്ദേ ഭാരത് സർവീസുകളിൽ മികച്ച പ്രതികരണം ലഭിക്കുന്ന കേരളത്തെ ഈ ഘട്ടത്തിൽ റെയിൽവേ അവഗണിക്കില്ലെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ