ശബരി വിമാനത്താവള നിർമാണം, ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമ സ്ഥാവകാശം സംബന്ധിച്ച കേസിൽ വാദം പുരോഗമിക്കുന്നു. കേസ് പരിഗണിക്കുന്നത് പാലാ സബ് കോടതി. എസ്‌റ്റേറ്റിന്റെ ഉടമ സ്ഥാവകാശം സംബന്ധിച്ച പ്രതി ഭാഗം വാദത്തിനു മുന്നോടിയായി നിർണായക രേഖകൾ ഹാജരാക്കാൻ നിലവിലെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു

നിലവിൽ ബിലീവേഴ്‌സ് ചർച്ചിനു കീഴിലെ അയന ചാരിറ്റബിൽ ട്രസ്റ്റിന്റെ പേരിലാണ് എസ്റ്റേറ്റിന്റെ രജിസ്ട്രേഷൻ

New Update
1001306530

കോട്ടയം: ശബരി വിമാനത്താവള നിർമാണത്തിനായി ഏറ്റെടുക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റിന്റെ ഉടമ സ്ഥാവകാശം സംബന്ധിച്ച കേസിൽ വാദം പുരോഗമിക്കുന്നു.

Advertisment

പാലാ സബ് കോടതിയാണ് കേസ് പരിഗണിക്കുന്നത്.

എസ്‌റ്റേറ്റിന്റെ ഉടമ സ്ഥാവകാശം സംബന്ധിച്ച പ്രതി ഭാഗം വാദത്തിനു മുന്നോടിയായി ഏതാനും രേഖകൾ ഹാജരാക്കാൻ നിലവിലെ കൈവശക്കാരായ അയന ചാരിറ്റബിൾ ട്രസ്റ്റ് സർക്കാരിനോട് ആവശ്യപ്പെട്ടു.

കോട്ടയം കലക്ടർ, കോട്ടയം ആർഡിഒ, കാഞ്ഞിരപ്പള്ളി തഹസീൽദാർ, എരുമേലി തെക്ക് വില്ലേജ് ഓഫീസർ, മണിമല വില്ലേജ് ഓഫീസർ എന്നിവർക്ക് ഇതിനായി കോടതി നിർദേശം നൽകി.

ബേസിക് ടാക്സ് രജിസ്റ്റർ, തണ്ടപ്പേർ രജിസ്റ്റർ എന്നിവയാണ് റവന്യു വകുപ്പിൽനിന്നു പ്രധാനമായി ആവശ്യപ്പെടുന്നത്.

ചെറുവള്ളി എസ്‌റ്റേറ്റിൻ്റെ മുൻ അവകാശികളായ ഹാരിസൺ മലയാളം പ്ലാന്റേഷനോ ട് 1923ലെ കരാർ ഉടമ്പടി ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

 ഹാരിസൺ പ്ലാന്റേഷൻ സിൽനിന്നാണ് 2005ൽ തിരുവല്ല ആസ്ഥാനമായി ബിലീവേഴ്‌സ് ചർച്ച് ഗോസ്പൽ ഫോർ ഏഷ്യ ട്രസ്റ്റിൻ്റെ പേരിൽ ചെറുവള്ളി എസ്റ്റേറ്റ് വിലയ്ക്ക് വാങ്ങി എരുമേലി രജിസ്ട്രാർ ഓഫീസിൽ രജിസ്ട്രേഷൻ നടത്തിയത്.

നിലവിൽ ബിലീവേഴ്‌സ് ചർച്ചിനു കീഴിലെ അയന ചാരിറ്റബിൽ ട്രസ്റ്റിന്റെ പേരിലാണ് എസ്റ്റേറ്റിന്റെ രജിസ്ട്രേഷൻ.

വില്ലേജ് പരിധിയിലെ പുറമ്പോക്ക് ഭൂമി രജിസ്റ്റർ ഹാജ രാക്കാനാണ് എരുമേലി, മണിമല വില്ലേജ് ഓഫീസർമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

പാലാ കോടതിയിൽ നടന്നുവരുന്ന കേസിൽ ഇന്ന് രേഖകൾ ഹാജരാക്കി വാദം തുടരും.

സർക്കാരിനുവേണ്ടി സ്പെഷൽ പ്രോസി ക്യൂട്ടർ അഡ്വ. സജി കൊടുവത്ത് ഹാജരാ കും.

എരുമേലിയിൽ ശബരി വിമാനത്താവ ളം നിർമിക്കുന്നതിന് സർക്കാർ നിശ്ചയിച്ചിരിക്കുന്ന ഭൂമിയാണു ചെറുവള്ളി എസ്റ്റേറ്റ്.

കേസ് വിജയിച്ചാൽ എരുമേലി വിമാനത്താവള ഭൂമി വിലയ്ക്കു വാങ്ങാതെ ഏറ്റെടുക്കാൻ സർക്കാരിനു കഴിയും.

Advertisment