കോട്ടയം നഗരത്തില്‍ എങ്ങോട്ട് തിരിഞ്ഞാലും തെരുവുനായയുടെ കടി കിട്ടും. പരിഹാരമില്ലാതെ തെരുവുനായ ശല്യം. പ്രതിരോധം പേരിലൊതുങ്ങിയെന്നു ജനങ്ങള്‍

നഗരപരിധിയിലെ തെരുവ് നായകളെ ഡോഗ് ക്യാച്ചേഴ്സിന്റെ സഹായത്തോടെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് യാത്രക്കാരുടെയും കാല്‍നടയാത്രികരുടെയും മേല്‍ കുരച്ച് ചാടിയെത്തുന്നത് നിത്യസംഭവമായി.

New Update
stray dogs in kottayam town
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കോട്ടയം നഗരത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകുന്നു. ഒരു മാസം മുന്‍പാണ് കോടിമതയിലെ അനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ സെന്റര്‍ പ്രവര്‍ത്തനം പുനരാരംഭിച്ചത്. എന്നാല്‍, നഗരത്തില്‍ തെരുവ് നായ ആക്രണമത്തില്‍ കുറവുണ്ടാകുന്നില്ല.

Advertisment

മാര്‍ക്കറ്റ് റോഡ്, ബസ് സ്റ്റാന്‍ഡ്, ഇടറോഡുകള്‍ തുടങ്ങി നിരവധിയിടങ്ങളില്‍ തെരുവ് നായകള്‍ ഇടംപിടിച്ചിട്ടുണ്ട്. നഗരപരിധിയിലെ തെരുവ് നായകളെ ഡോഗ് ക്യാച്ചേഴ്സിന്റെ സഹായത്തോടെ പിടികൂടി വന്ധ്യംകരണം നടത്തുന്നുണ്ടെങ്കിലും ബൈക്ക് യാത്രക്കാരുടെയും കാല്‍നടയാത്രികരുടെയും മേല്‍ കുരച്ച് ചാടിയെത്തുന്നത് നിത്യസംഭവമായി. രക്ഷിതാക്കൾക്കൊപ്പം ബൈക്കിൽ പോവുകയായിരുന്ന ഒൻപതു വയസുകാരന് തിങ്കളാഴ്ച നായയുടെ കടിയേറ്റിരുന്നു. 


 ടിബിയുടെ വളവിൽ മാത്രം എട്ടോളം നായ്ക്കൾ നാട്ടുകാർക്ക് ശല്യമായി വിഹരിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ നായ്ക്കളിൽ നിന്നും സാധാരണക്കാരായ ആളുകൾക്ക് സംരക്ഷണം ഒരുക്കാൻ നഗരസഭ അധികൃതർ തയ്യാറാകണമെന്നാണ് ആവശ്യം ഉയരുന്നത്.


നേരത്തെ കോട്ടയം നഗരമധ്യത്തിൽ രണ്ടിടത്ത് തെരുവുനായ ആക്രമണം ഉണ്ടായിരുന്നു. കോട്ടയം കെ.എസ്.ആർ.ടി.സിയ്ക്കു സമീപത്തും, നാഗമ്പടത്തും ഉണ്ടായ തെരുവുനായ ആക്രമണത്തിൽ പതിനഞ്ചിലേറെ ആളുകൾക്കാണ് പരുക്കേറ്റത്.

രണ്ടിടത്തും ആളുകളെ ആക്രമിച്ച നായ പേ വിഷ ബാധ ഏറ്റ് മരിച്ചിരുന്നു. ഈ സാഹചര്യത്തിൽ നായ ശല്യം രൂക്ഷമായെങ്കിലും നഗരസഭ അധികൃതരോ പ്രതിപക്ഷമോ വിഷയത്തിൽ ഇടപെടുന്നതേയില്ല. ഇതോടെ നഗരത്തില്‍ എത്തുന്നവരും വ്യാപാരികളും പ്രതിഷേധം ഉയര്‍ത്തുകയാണ്.

Advertisment