സ്വര്‍ണപ്പാളി വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി  സുകുമാരന്‍ നായര്‍. കുറ്റവാളികളെ കണ്ടെത്തി അവരില്‍ നിന്ന് മുതല്‍ ഈടാക്കണം. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍ ആ സമയത്ത് ശക്തമായി പ്രതികരിക്കും

കുറ്റവാളികളെ കണ്ടെത്തി അവരില്‍നിന്ന് മുതല്‍ ഈടാക്കണം. പ്രതികള്‍ക്ക് ശിക്ഷ നല്‍കണം. അതിനുവേണ്ട സംവിധാനവും കോടതിയും നമ്മുടെ നാട്ടിലുണ്ട്. 

New Update
g sukumaran nair-2
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: സ്വര്‍ണപ്പാളി വിഷയത്തില്‍ ശരിയായ അന്വേഷണം നടക്കണമെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. കുറ്റവാളികളെ കണ്ടെത്തി അവരില്‍നിന്ന് മുതല്‍ ഈടാക്കണം. പ്രതികള്‍ക്ക് ശിക്ഷ നല്‍കണം. അതിനുവേണ്ട സംവിധാനവും കോടതിയും നമ്മുടെ നാട്ടിലുണ്ട്. 

Advertisment

നിലവില്‍ അന്വേഷണം നടക്കുന്നതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ല. അന്വേഷണം ശരിയായ രീതിയില്‍ നടക്കുന്നില്ലെങ്കില്‍ ആ സമയത്ത് ശക്തമായി പ്രതികരിക്കുമെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.


സര്‍ക്കാരും ഇതില്‍ പങ്കാളിയാണെന്ന പ്രതിപക്ഷ വാദത്തെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 

അതെല്ലാം രാഷ്ട്രീയമാണ്. തങ്ങള്‍ക്ക് രാഷ്ട്രീയമില്ലെന്നും അതിനാല്‍ ആ രീതിയില്‍ വേണം ഇക്കാര്യത്തില്‍ നിലപാടെടുക്കാനെന്നും അദ്ദേഹം വ്യക്തമാക്കി.

Advertisment