ഓക്സിജൻ ഇനി 'മാക് ചാമ്പ്യൻ'. ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ടിന് ആപ്പിളിന്റെ നാഷണൽ 'ഗോൾഡൻ' അവാർഡ്. അവാർഡ് ആപ്പിൾ അക്കൗണ്ട്സ് മാനേജർ ലിനെറ്റ് ലിയോയിൽ നിന്നും ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് ഏറ്റുവാങ്ങി. ഓക്സിജനെ ദേശീയ അംഗീകാരത്തിലേക്ക് എത്തിച്ചത് ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനുള്ള നിരന്തരമായ പരിശ്രമവും

കമ്പനിയുടെ മികവും, ആപ്പിൾ ഉൽപ്പന്നങ്ങളോടുള്ള പ്രതിബദ്ധതയും, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ ദേശീയ അംഗീകാരത്തിലേക്ക് ഓക്സിജനെ എത്തിച്ചത്.

New Update
oxygen jeet

കോട്ടയം: ഓക്സിജൻ ഇനി 'മാക് ചാമ്പ്യൻ', ഇന്ത്യയിലെ ആപ്പിൾ മാക്ബുക്ക് വിപണിയിൽ തങ്ങളുടെ നേതൃസ്ഥാനം ഒരിക്കൽക്കൂടി ഉറപ്പിച്ച് ഓക്സിജൻ ദി ഡിജിറ്റൽ എക്സ്പേർട്ട്. 

Advertisment

ഇന്ത്യയിലെ ആപ്പിളിന്റെ ഡയറക്റ്റ് ഡീലർമാരിൽ ഏറ്റവും ഉയർന്ന വളർച്ചാ നിരക്ക് കൈവരിച്ചതിനുള്ള ഗോൾഡൻ അവാർഡാണ് ഓക്സിജൻ സ്വന്തമാക്കിയത്. 


ആപ്പിൾ അക്കൗണ്ട്സ് മാനേജർ ലിനെറ്റ് ലിയോയിൽ നിന്നും ഓക്സിജൻ സിഇഒ ഷിജോ കെ തോമസ് പുരസ്കാരം ഏറ്റുവാങ്ങി. നേട്ടത്തോടെ ഓക്സിജൻ 'മാക് ചാമ്പ്യൻ' എന്ന ബഹുമതിക്ക് അർഹരായി. 

കമ്പനിയുടെ മികവും, ആപ്പിൾ ഉൽപ്പന്നങ്ങളോടുള്ള പ്രതിബദ്ധതയും, ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച സേവനം നൽകാനുള്ള നിരന്തരമായ പരിശ്രമവുമാണ് ഈ ദേശീയ അംഗീകാരത്തിലേക്ക് ഓക്സിജനെ എത്തിച്ചത്.


രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഡീലർമാർക്കിടയിൽ നിന്നാണ് ഓക്സിജൻ അഭിമാനകരമായ നേട്ടം കൈവരിച്ചത്. കമ്പ്യൂട്ടിംഗ് രംഗത്തെ ഏറ്റവും മികച്ച ഉൽപ്പന്നങ്ങളിലൊന്നായ മാക്ബുക്ക് ശ്രേണിയുടെ വിൽപ്പനയിൽ ഓക്സിജൻ കാണിച്ച അസാധാരണമായ വളർച്ചാ നിരക്ക് ഈ ഗോൾഡൻ അവാർഡിന് അർഹരാക്കി. 


എല്ലാ മേഖലകളിലുമുള്ള പ്രഫഷണലുകൾക്കും വിദ്യാർത്ഥികൾക്കും ഏറ്റവും പുതിയ ആപ്പിൾ സാങ്കേതികവിദ്യകൾ ലഭ്യമാക്കുന്നതിൽ ഓക്സിജൻ വഹിക്കുന്ന സുപ്രധാന പങ്ക് ഈ പുരസ്‌കാരം അടിവരയിടുന്നു. 

പുരസ്‌കാരം ഓക്സിജന്റെ വളർച്ചാ സാധ്യതകളെയും വിപണിയിലെ സ്ഥാനം ശക്തിപ്പെടുത്തുന്നതിനെയും സൂചിപ്പിക്കുന്നു. ആപ്പിൾ ഉൽപ്പന്നങ്ങൾ സംബന്ധിച്ച അന്വേഷണങ്ങൾക്ക് - 9020100100.

apple iphone kottayam oxygen digital shop
Advertisment