New Update
/sathyam/media/media_files/2025/10/08/infam-lowrange-convension-2025-10-08-13-27-05.jpg)
പാറത്തോട്: ഇൻഫാം ലോറേഞ്ച് മേഖല സമ്മേളനം വ്യാഴാഴ്ച പാറത്തോട് മലനാട് കോൺഫറൻസ് ഹാളിൽ നടക്കും. ഉച്ച കഴിഞ്ഞു 2.00 മുതൽ 4.30 വരെയാണ് സമ്മേളനം നടക്കും.
Advertisment
കാഞ്ഞിരപ്പള്ളി, പൊൻകുന്നം, വെളിച്ചിയാനി, മുണ്ടക്കയം, പെരുവന്താനം കാർഷിക താലൂക്കുകളിലെ ഇൻഫാം എക്സിക്യൂട്ടീവ് അംഗങ്ങളും മഹിളാ സമാജ് എക്‌സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുക്കും.
ഇൻഫാം ദേശീയ ചെയർമാൻ ഫാ. തോമസ് മറ്റമുണ്ടയിൽ ഉദ്ഘാടനം ചെയ്യും. മേഖല ഡയറക്‌ടർ ഫാ. ജോസഫ് പുൽത്തകിടിയേൽ അദ്ധ്യക്ഷത വഹിക്കും. ഇൻഫാം സംസ്ഥാന സെക്രട്ടറി ഡോ. പി.വി. മാത്യു മുഖ്യാതിഥിയായി പങ്കെടുക്കും.