/sathyam/media/media_files/2025/10/08/mohandas-father-of-vandana-das-2025-10-08-17-55-29.jpg)
കോട്ടയം: കൊട്ടാരക്കര താലൂക്കാശുപത്രിയിൽ ഹൗസ് സർജനായി സേവനം ചെയ്യുന്നതിനിടെ ഡോ. വന്ദന ദാസ് കൊല്ലപ്പെട്ടിട്ട് രണ്ടുവർഷം പിന്നിടുകയാണ്. ഇതിനിടെയാണ് താമരശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് വെട്ടേറ്റത്. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ഡോക്ടർ വിപിൻ്റെ തലക്കാണ് വെട്ടേറ്റത്.
വന്ദനയുടെ മരണത്തിന് ശേഷം സർക്കാർ ആശുപത്രി സംരക്ഷണ നിയമ ഭേദഗതി കൊണ്ടു വന്നിട്ടും അക്രമം നടന്നത് അതീവ ഗൗരവമാണ്. സംഭവത്തിൽ നടുക്കം ഡോ. വന്ദന ദാസിൻ്റെ പിതാവും രേഖപ്പെടുത്തിയിരുന്നു. ആരോഗ്യ പ്രവർത്തകർക്കൊപ്പമെന്നാണ് പിതാവ് മോഹൻദാസ് മാധ്യമങ്ങളോട് പറഞ്ഞത്.
2023 മേയ് 10നു രാവിലെ ഏഴോടെയാണ് മോഹൻദാസിന്റെ ഫോണിലേക്കു നടുക്കുന്ന വാർത്തയെത്തിയത്. മകൾക്ക് അപകടം പറ്റിയെന്നായിരുന്നു സന്ദേശം. ആശുപത്രിയിൽ എത്തിയപ്പോൾ മകളുടെ മൃതദേഹമാണു കാണാനായത്.
സന്ദീപ് എന്ന അക്രമിയുടെ കുത്തേറ്റു വന്ദന മരിച്ചെന്നായിരുന്നു അധികൃതരുടെ വിശദീകരണം. മകളുടെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും എല്ലാം പുറത്തുകൊണ്ടുവരാൻ കുടുംബം നിയമപോരാട്ടത്തിലാണ്.
കേസിൽ വിചാരണ നടന്നുകൊണ്ടിരിക്കുകയാണ്. സിബിഐ അന്വേഷണം വേണം എന്നാണു കുടുംബത്തിന്റെ നിലപാട്. ഹൈക്കോടതിയിൽ ഹർജി നൽകിയെങ്കിലും സർക്കാരിന്റെ എതിർപ്പുമൂലം തള്ളിയിരുന്നു.