വൈക്കം അക്കരപ്പാടം പാലത്തിൽ നിന്ന് സ്‌കൂൾ വിദ്യാർത്ഥിനി പുഴയിലേക്ക് ചാടി. കുട്ടിയുടെ ബുക്കും ബാഗും ചെരുപ്പും പാലത്തിൽ നിന്ന് കണ്ടെത്തി. വിദ്യാർഥിനിക്കായി തെരച്ചിൽ ആരംഭിച്ചു

New Update
fireforce team searching
Listen to this article
0.75x1x1.5x
00:00/ 00:00

വൈക്കം: അക്കരപ്പാടത്ത് മൂവാറ്റുപുഴ ആറിന് കുറുകെയുള്ള പാലത്തിൽ നിന്നും വെള്ളത്തിൽ ചാടിയ സ്കൂൾ വിദ്യാർഥിനിക്കായി തെരച്ചിൽ ആരംഭിച്ചു. കുട്ടിയുടെ ബുക്കും ബാഗും ചെരുപ്പും പാലത്തിൽ നിന്ന് കണ്ടെത്തി. വൈക്കം സ്വദേശിനിയും കുലശേഖരമംഗലം സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയുമായ പൂജ പി. പ്രസാദിൻ്റെ ബാഗാണ് കണ്ടെത്തിയത്.

Advertisment

ഇന്ന് രാവിലെ കുട്ടി വീട്ടിൽ നിന്നും സ്‌കൂളിലേയ്ക്കു പോയതാണ്. സ്‌കൂളിൽ എത്താതെ വന്നതോടെ അധികൃതർ വീട്ടിൽ അന്വേഷിച്ചു. ഇതോടെയാണ് കുട്ടി വീട്ടിൽ നിന്നും പോയതായി കണ്ടെത്തിയത്. 


വൈക്കത്ത് അക്കരപ്പാടം പാലത്തിനു മുകളിൽ യൂണിഫോം ധരിച്ച കുട്ടി നിൽക്കുന്നത് കണ്ടതായി നാട്ടുകാർ പോലീസീനു മൊഴി നൽകിയിട്ടുണ്ട്. അഗ്നിരക്ഷാ സേനാ സംഘവും വൈക്കം പോലീസും സ്ഥലത്ത് തിരച്ചിൽ നടത്തുകയാണ്.

Advertisment