/sathyam/media/media_files/2025/10/09/kottaramattam-private-bus-stand-2025-10-09-19-22-44.jpg)
പാലാ: മീനച്ചില്‍ താലൂക്കില്‍ നാളെയും പ്രൈവറ്റ് ബസ് സമരം. പാലായില്‍ ബസ് ജീവനക്കാരെ ആക്രമിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച് ആണു സമരം തുടരുന്നതെന്നു ബസ് ജീവനക്കാര്‍ പറയുന്നു.
ഇന്നു മിന്നല്‍ സമരം നടത്തിയിട്ടും പോലീസ് അനങ്ങാപ്പാറ നയം സ്വീകരിക്കുകയാണ്. ഇതാണു നാളെ സൂചനാ പണിമുടക്കു നടത്താന്‍ തങ്ങള്‍ നിര്‍ബന്ധിതരായണ്. നാളെയും എസ്.എഫ്.ഐ പ്രവര്‍ത്തകരെ അറസ്റ്റു ചെയ്തില്ലെങ്കില്‍ പ്രതിഷേധം കടുപ്പിക്കുമെന്നും ജില്ലാ തലത്തിലേക്കു സമരം വ്യാപിപ്പിക്കുമെന്നു ബസ് ജീവനക്കാര്‍ അറിയിച്ചു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചെങ്കിലും പ്രതികള്‍ക്കു രാഷ്ട്രീയ പിന്തുണ ലഭിക്കുന്നതുകൊണ്ടു നടപടി മന്ദഗതിയിലാണ് എന്നും തൊഴിലാളി സംഘടനകള്‍ ആരോപിച്ചു.
പാലാ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബസ് ജീവനക്കാരനെ മര്‍ദിച്ചത്തില്‍ പ്രതിഷേധിച്ചു സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തുന്ന പണിമുടക്കു സമ്പൂര്‍ണമായിരുന്നു. ബസ് ജീവനക്കാര്‍ കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിന്നും പാലാ ടൗണിലേക്കു നടത്തിയ പ്രതിഷേധ റാലിയില്‍ നൂറുകണക്കിനു ബസ് ജീവനക്കാര്‍ പങ്കെടുത്തു.
ബസ് സമരത്തില്‍ പങ്കെടുക്കാതെ സര്‍വീസ് നടത്തിയ റോബിന്‍ ബസിനെതിരെ പ്രതിഷേധവുമായി സമരക്കാര്‍ പാഞ്ഞടുത്തു. തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം പാലാ ടൗണ്‍ സ്റ്റാന്‍ഡില്‍ എത്തിയപ്പോഴാണു സര്‍വീസ് നടത്തുന്ന റോബിന്‍ ബസ് എത്തിയത്. 'കരിങ്കാലിയെന്ന' ആക്രോശത്തോടെയാണു റോബിന്‍ ബസിനടുത്തെത്തിയ സമരക്കാരെ പോലീസ് നിയന്തിച്ചു.
ആക്രമണത്തിന് എതിരെ പ്രതിഷേധം നടത്തുന്ന തൊഴിലാളികളെ സന്ദര്‍ശിച്ചു ബി.ജെ.പി നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ സമരമുഖത്തെത്തി തൊഴിലാളികളുമായി സംസാരിച്ചു.
'സംഘടിത ഗുണ്ടാപ്രവര്‍ത്തനത്തെ കേരളം അംഗീകരിക്കില്ല. തൊഴിലാളികളുടെ മേലുള്ള ആക്രമണം ഗുരുതരക്രിമിനല്‍ കുറ്റമാണ്. കുറ്റവാളികളെ ഉടന്‍ അറസ്റ്റ് ചെയ്തു നിയമത്തിനു മുന്‍പില്‍ കൊണ്ടുവരണം' എന്നു രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.
ഇതു ചെയ്യാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. നിങ്ങളുടെ നീതി നടക്കപ്പാക്കാന്‍ ബി.ജെ.പി ഒപ്പമുണ്ടാകുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ബി.ജെ.പി വെസ്റ്റ് ജില്ലാ പ്രസിഡന്റ് ലിജിന്‍ ലാല്‍, ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.കെ. ശശികുമാര്‍ എന്നിവര്‍ കൂടെയുണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us