കേരള കോണ്‍ഗ്രസ് (ജോസഫ്) - ബിജെപി ബാന്ധവം.. കിടങ്ങൂരില്‍ ബിജെപിയുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിനു പുറത്താക്കിയവരെ കേരളാ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു. ജോസഫ് വിഭാഗത്തിന്റെ നടപടി യുഡിഎഫിന്റെ അമര്‍ഷം അവഗണിച്ച്

കേരള കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ക്കു വിധേയമായും പാര്‍ട്ടി അച്ചടക്കം പാലിച്ചും പ്രവര്‍ത്തിക്കുമെന്നു നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് 3 പേരെയും മെംബര്‍ഷിപ് നല്‍കി തിരിച്ചെടുത്തതെന്നു മോന്‍സ് ജോസഫ് എം.എല്‍.എ വിശദീകരിക്കുന്നത്.

New Update
monce joseph mla
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: കിടങ്ങൂര്‍ ബി.ജെ.പിയുമായി ചേര്‍ന്നു പഞ്ചായത്ത് ഭരണം പിടിച്ചു സഖ്യമുണ്ടാക്കി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നു കണ്ടെത്തിയ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അംഗങ്ങളെ പാര്‍ട്ടിയില്‍ തിരിച്ചെടുത്തില്‍ യു.ഡി.എഫില്‍ അമര്‍ഷം പുകയുന്നു.

Advertisment

യു.ഡി.എഫിലെ എതിര്‍പ്പ് അവഗണിച്ചാണു ഇവരെ കേരള കോണ്‍ഗ്രസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ തിരിച്ചെടുത്തത്. 


പാര്‍ട്ടിയുടെ ബി.ജെ.പി വിധേയത്വമാണ് ഇതോടെ പുറത്തു വന്നതെന്നാണു യു.ഡി.എഫിലുള്ള പൊതുവികാരം. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കല്‍, സിബി സിബി, കുഞ്ഞുമോള്‍ ടോമി എന്നിവരുടെ പാര്‍ട്ടി അംഗത്വം പാര്‍ട്ടി ചെയര്‍മാന്‍ പി.ജെ.ജോസഫ് എം.എല്‍എ പുനസ്ഥാപിച്ചത്. 

കേരള കോണ്‍ഗ്രസിന്റെ നയപരിപാടികള്‍ക്കു വിധേയമായും പാര്‍ട്ടി അച്ചടക്കം പാലിച്ചും പ്രവര്‍ത്തിക്കുമെന്നു നേതൃത്വത്തെ അറിയിച്ച സാഹചര്യത്തിലാണ് 3 പേരെയും മെംബര്‍ഷിപ് നല്‍കി തിരിച്ചെടുത്തതെന്നു മോന്‍സ് ജോസഫ് എം.എല്‍.എ വിശദീകരിക്കുന്നത്. ഇവരെ പങ്കെടുപ്പിച്ചു നേതൃസമ്മേളനവും മോന്‍സ് സംഘടിപ്പിച്ചു.


2023ല്‍ ആയിരുന്നു വിവാദമായ ജോസഫ് വിഭാഗം ബി.ജെ.പി സംഖ്യം ചേര്‍ന്നു കിടങ്ങൂര്‍ പഞ്ചായത്ത് ഭരണം പിടിച്ചത്. സംഭവം സംസ്ഥാന തലത്തില്‍ തന്നെ ഏറെ വാവാദങ്ങള്‍ക്കു വഴിവെച്ചിരുന്നു. 


യുഡിഎഫ്  ബിജെപി സഖ്യം പുതുപ്പള്ളിയില്‍ ഇടതുമുന്നണി തെരഞ്ഞെടുപ്പ് ആയുധമാക്കി. പ്രാദേശിക ധാരണയെന്നു ന്യായീകരിച്ചാണു അന്ന്  പി.ജെ.ജോസഫ് നടപടിയെടുത്തത്. 

ഇവരെ തിരിച്ചെടുത്തത് പാര്‍ട്ടിക്കുള്ളിലും ഭിന്നാഭിപ്രായം ഉണ്ടാക്കിയിട്ടുണ്ട്. നടപടി പാര്‍ട്ടിക്കു ക്ഷീണം ചെയ്യുമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. എന്നാല്‍, പാര്‍ട്ടിക്കു നേതൃത്വം നല്‍കുന്ന മോന്‍സ് ജോസഫ് പക്ഷം ബി.ജെ.പിയോട് ചേര്‍ന്നു പ്രവര്‍ത്തിച്ചവര്‍ക്കൊപ്പമാണ്.

Advertisment