/sathyam/media/media_files/2025/10/10/1001313916-2025-10-10-09-46-00.jpg)
കോട്ടയം : തെള്ളകത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകം എന്ന് വ്യക്തമാണെന്നു പോലീസ്.
ഭർത്താവ് ജോസ് ചാക്കോയെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കൂടുൽ പേരെ ചോദ്യം ചെയ്താൽ മാത്രമേ കാര്യങ്ങൾക്ക് കുറച്ചുകൂടി വ്യക്തത വരൂ.
കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണം ആയത്.
രണ്ട് കത്തികളും ബ്ലേഡും മൃതദേഹത്തിനു സമീപത്തുണ്ടായിരുന്നു.
ലീനയുടെ കഴുത്തിൽ തൊണ്ടയുടെ ഭാഗത്ത് ആഴത്തിൽ മുറിവേറ്റിറ്റുണ്ട്. ഈ മുറിവിൽ നിന്നാണ് ചോര വാർന്നാണ് മരണം.
വ്യാഴാഴ്ച പുലർച്ചെ പന്ത്രണ്ടരയോട് കൂടിയാണ് പൂഴിക്കുന്നേല്‍ വീട്ടില്‍ ലീനാ ജോസി(55)നെ വീടിന്റെ പിറക് വശത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോട്ടയം മെഡിക്കല്‍ കോളജിനു സമീപം കട നടത്തുകയായിരുന്ന മൂത്ത മകൻ ജോലി കഴിഞ്ഞു തിരികെ വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പിറക് വശത്ത് കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിൽ ലീനയുടെ മൃതദേഹം കണ്ടെത്തിയത് .
തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
ഈ സമയം ഇളയ മകനും ലീനയുടെ ഭർത്താവും ഭർതൃ പിതാവും വീട്ടിൽ ഉണ്ടായിരുന്നു, എന്നാൽ മൂത്ത മകൻ വരുന്നത് വരെ ഇവരാരും തന്നെ ലീന മരണപ്പെട്ട വിവരം അറിഞ്ഞിരുന്നില്ല എന്നാണ് പോലീസിനോട് പറഞ്ഞിരുന്നത്.
എന്നാൽ, സംശയത്തിന്റെ അടിസ്ഥാനത്തിൽ ഭർത്താവ് ജോസ് ചാക്കോയെ പോലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു