/sathyam/media/media_files/2025/10/10/kurian-george-flagg-off-2025-10-10-16-38-26.jpg)
ചങ്ങനാശേരി: 2030നു മുന്‍പ് ഇന്ത്യയില്‍ റെയില്‍വേ ഗേറ്റുകള്‍ ഇല്ലാതാകുമെന്നു കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍. റെയില്‍വേ വികസനത്തിന്റെ ഭാഗമായി ആധുനിക ട്രെയിനുകള്‍ വരുന്നതോടെ റെയില്‍വേ ഗേറ്റുകളെല്ലാം അണ്ടര്‍ ബ്രിഡ്ജുകളോ ഓവര്‍ബ്രിഡ്ജുകളോ ആയി മാറുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
പുതുതായി സ്റ്റോപ്പ് അനുവദിച്ച തിരുവനന്തപുരം-കണ്ണൂര്‍ ജനശതാബ്ദി എക്സ്പ്രസ് ചങ്ങനാശേരിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
റെയില്‍വേ ബോര്‍ഡിലും മന്ത്രാലയത്തിലും നടത്തിയ നിരന്തര ഇടപെടലുകളുടെ ഫലമാണു ജനശതാബ്ദി ചങ്ങനാശേരിയില്‍ നിര്‍ത്തിത്തുടങ്ങിയത്.
ചങ്ങനാശേരിയില്‍ ട്രെയിനിനു സ്റ്റോപ്പ് ഇല്ലാത്തതു മൂലം മലബാറില്‍ നിന്നുള്ള യാത്രക്കാര്‍ക്കു കോട്ടയം അല്ലെങ്കില്‍ ആലപ്പുഴയില്‍ ഇറങ്ങി റോഡ് മാര്‍ഗം ബാക്കി യാത്ര തുടരേണ്ട സ്ഥിതിയായിരുന്നു. വര്‍ഷങ്ങളായി നിലനിന്നിരുന്ന ഈ ബുദ്ധിമുട്ടാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്.