/sathyam/media/media_files/2025/10/11/photos570-2025-10-11-09-44-06.jpg)
കോട്ടയം: തെള്ളകത്ത് വീട്ടമ്മയെ കഴുത്തറുത്തു മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. കസ്റ്റഡിയിലെടുത്ത കൊല്ലപ്പെട്ട ലീനയുടെ ഭര്‍ത്താവ് ജോസിനെ ചോദ്യം ചെയ്തു വിട്ടയച്ചു.
തെള്ളകം പൂഴിക്കുന്നേല്‍ വീട്ടില്‍ ജോസിന്റെ ഭാര്യ ലീനാ ജോസി(55)നെയാണു കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്നു മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രില്‍ പോസ്റ്റ്മോര്‍ട്ടത്തിനു വിധേയമാക്കി. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടിന്റെ പ്രാഥമിക നിഗമനത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പോലീസ് ലീനയുടെ ഭര്‍ത്താവ് ജോസിനെ വ്യാഴാഴ്ച കസ്റ്റഡിലെടുത്തു രാത്രി വരെ ചോദ്യം ചെയ്തു.
എന്നാല്‍, ജോസ് ഭാര്യയെ കൊലപ്പെടുത്തി എന്ന തരത്തിലുള്ള വിവരങ്ങളൊന്നും ലഭിക്കാതിരുന്നതിനാല്‍ രാത്രിയോടെ വിട്ടയച്ചു.
അതേസമയം ഇന്നലെയും ജോസിനേയും രണ്ടു മക്കളേയും ഏറ്റുമാനൂര്‍ സ്റ്റേഷനിലേക്കു വിളിപ്പിച്ചിരുന്നു. ലീനയുടെ മരണ കാരണം സംബന്ധിച്ച ദുരൂഹത തുടരുകയാണ്. പോലീസ് സി.സി.ടി.വി കാമറ അടക്കം പരിശോധന നടത്തിയിരുന്നു.
ലീനയും ഭര്‍ത്താവ് ജോസ് , ഇളയ മകന്‍ തോമസ്, ജോസിന്റെ പിതാവ് ചാക്കോ എന്നിവരാണ് സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്.
ഇവരുടെ മൂത്ത മകന്‍ ജെറിന്‍ ജോസ് കോട്ടയം മെഡിക്കല്‍ കോളജിനു സമീപം ഹോട്ടല്‍ നടത്തുകയാണ്. ഹോട്ടല്‍ അടച്ചതിനുശേഷം ജെറിന്‍ വീട്ടില്‍ മടങ്ങിയെത്തിയപ്പോഴാണ് അമ്മയെ വീടിനു പുറകില്‍ ഇളം തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റു രക്തത്തില്‍ കുളിച്ച നിലയിലായിരുന്നു. ഈ മുറിവില്‍ നിന്നാണു ചോര വാര്‍ന്നത്. സംഭവ സ്ഥലത്തു നിന്നും ഒരു വാക്കത്തി, കറിക്കത്തി തുടങ്ങിയവ പോലീസ് കണ്ടെടുത്തിട്ടുണ്ട്. മാനസിക അസ്വാസ്ഥ്യം നേരിടുന്ന വ്യക്തിയായിരുന്നു ലീന