New Update
/sathyam/media/media_files/k2wVwnI7FPZ2etPpgTRP.jpg)
കോട്ടയം: ശബരിമല സ്വര്‍ണപാളി കൊള്ളയില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്ക് ഇന്നു ബി.ജെ.പി. മാര്‍ച്ച് സംഘടിപ്പിക്കും.
Advertisment
രാവിലെ 10.30ന് എം.സി. റോഡില്‍ തവളക്കുഴി പെട്രോള്‍ പമ്പിനു സമീപത്തു നിന്ന് ആരംഭിക്കുന്ന മാര്‍ച്ച് ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി ഉദ്ഘാടനം ചെയ്യും.
ശബരിമല കൊള്ളയില്‍ സിബിഐ അന്വേഷണം നടത്തുക, ദേവസ്വം മന്ത്രി രാജിവയ്ക്കുക, ദേവസ്വം ബോര്‍ഡ് പിരിച്ചുവിടുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രതിഷേധം.
രാഷ്ട്രീയ ഭരണ നേതൃത്വം അറിഞ്ഞുള്ള കൊള്ളയാണ് കേരളത്തില്‍ നടന്നതെന്നു ബി.ജെ.പി ആരോപിക്കുന്നു. സംഭവത്തില്‍ ആദ്യമായാണ് ഒരു രാഷ്ട്രീയ പാര്‍ട്ടി വി.എന്‍ വാസവന്റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നത്. വാസവന്റെ ഓഫീസിലേക്കു മാര്‍ച്ചു നടത്തി സമരങ്ങള്‍ കടുപ്പിക്കാനാണ് ബി.ജെ.പി. തീരുമാനം.