സോളാര്‍ പുനരുപയോഗ ഊര്‍ജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവെടുപ്പ് വൈകരുതെന്നാവശ്യം. തുടര്‍നടപടികള്‍ നിയമവശങ്ങള്‍ പരിശോധിച്ചശേഷം മാത്രം മതിയെന്ന നിലപാടില്‍ റെഗുലേറ്ററി കമ്മീഷന്‍. ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ച സഹചര്യത്തില്‍ തെളിവെടുപ്പ് വേഗം നടത്തണമെന്ന് സൗരോര്‍ജ ഉല്‍പ്പാദകര്‍

ഇതിന് കോടതിയെ സഹായിക്കാന്‍ അഡ്വ. ആനന്ദ് ഗണേശനെ അമിക്കസ് ക്യൂറി ആയി നിയമിക്കുകയും ചെയ്തു.

New Update
rooftop solar project

കോട്ടയം: സോളാര്‍ വൈദ്യുതോല്‍പാദന രംഗത്ത് നിര്‍ണായക മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുനരുപയോഗ ഊര്‍ജ ചട്ടഭേദഗതിയുമായി ബന്ധപ്പെട്ട നേരിട്ടുള്ള തെളിവെടുപ്പ് വൈകിയേക്കും.

Advertisment

തുടര്‍നടപടികള്‍ നിയമവശങ്ങള്‍ പരിശോധിച്ചശേഷം മാത്രം മതിയെന്ന നിലപാടിലാണ് റെഗുലേറ്ററി കമ്മീഷന്‍.

 ചട്ടഭേദഗതിയില്‍ ഓണ്‍ലൈന്‍ തെളിവെടുപ്പ് പോരെന്നും നേരിട്ട് തെളിവെടുപ്പു നടത്തണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ച സഹചര്യത്തില്‍ തെളിവെടുപ്പ് വേഗം നടത്തണമെന്നാണ് സൗരോര്‍ജ ഉല്‍പ്പാദകര്‍ വാദിക്കുന്നു.

രാജ്യത്താകെ റെഗുലേറ്ററി കമീഷനുകളുടെ വിവിധ വിഷയങ്ങളിലെ വാദംകേള്‍ക്കല്‍, തെളിവെടുപ്പ് നടപടികള്‍ എന്നിവ ഏകീകൃത രീതിയിലല്ലെന്ന് നിരീക്ഷിച്ചായിരുന്നു കോടതി നേരിട്ട് തെളിവെടുപ്പ് നടത്തണമെന്നു ഉത്തരവിട്ടത്.

റെഗുലേറ്ററി കമീഷനുകള്‍ തെളിവെടുപ്പ് നടത്തേണ്ടത് സംബന്ധിച്ച് പൊതു മാനദണ്ഡം ഉണ്ടാക്കണമെന്നും അതിനായി ഫോറം ഓഫ് റെഗുലേറ്റേഴ്‌സിനെ കൂടി കക്ഷി ചേര്‍ക്കണമെന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കിയിട്ടുമുണ്ട്.

ഇതിന് കോടതിയെ സഹായിക്കാന്‍ അഡ്വ. ആനന്ദ് ഗണേശനെ അമിക്കസ് ക്യൂറി ആയി നിയമിക്കുകയും ചെയ്തു.

വിഷയം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ സോളാര്‍ ചട്ടഭേദഗതിയില്‍ നേരിട്ടുള്ള തെളിവെടുപ്പ് നടത്തുന്നത് സംബന്ധിച്ച നിയമവശങ്ങള്‍ സംസ്ഥാന റഗുലേറ്ററി കമീഷന്‍ പരിശോധിച്ചുവരികയാണ്.

അതേസമയം, ഹൈകോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ച സാഹചര്യത്തില്‍ തെളിവെടുപ്പ് ഇനിയും വൈകിക്കുന്നത് കോടതി അലക്ഷ്യമെന്നും റെഗുലേറ്ററി കമീഷന്‍ നേരിട്ടുള്ള തെളിവെടുപ്പ് നടത്താന്‍ സന്നദ്ധമാവുകയാണ് വേണ്ടതെന്നും സൗരോര്‍ജ ഉല്‍പാദകര്‍ വാദിക്കുന്നു.

 നിലവിലെ സാഹചര്യത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ പ്രാബല്യത്തില്‍ വരുത്താന്‍ ലക്ഷ്യമിട്ടിരുന്ന പുനരുപയോഗ ഊര്‍ജ ചട്ട ഭേദഗതി നടപ്പാക്കല്‍ ഈ വർഷം അവസാനത്തോടെ മാത്രമേ സാധിക്കൂ.

Advertisment