New Update
/sathyam/media/media_files/2025/10/11/1001316918-2025-10-11-11-17-51.jpg)
കോട്ടയം: കോട്ടയത്ത് എലിപ്പനി ബാധിച്ച് പത്താംക്ലാസ് വിദ്യാർഥി മരിച്ചു. എസ്എച്ച് മൗണ്ട് സ്വദേശി ശ്യാം സി. ജോസഫിന്റെ മകൻ ലെനൻ സി. ശ്യാം (15) ആണ് മരിച്ചത്.
Advertisment
പനി ബാധിച്ച് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു. മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.
കോട്ടയം ഹോളി ഫാമിലി ഹൈസ്കൂൾ, പത്താം ക്ലാസ് വിദ്യാർത്ഥിയും ഫുട്ബോൾ താരവും ആയിരുന്നു.
സംസ്ക്കാരം ഇന്ന് വൈകിട്ട് 4 ന്കോട്ടയം നല്ലയിടയൻ ദേവാലയത്തിൽ നടക്കും.