ആർഎസ്എസ് ശാഖയിലെ പീഡനത്തെ തുടർന്ന് യുവാവിന്റെ ആത്മഹത്യ: പൊലീസിൽ പരാതി നൽകി സിപിഎം

സിപിഎം എലിക്കുളം ലോക്കൽ കമ്മിറ്റി പൊൻകുന്നം പൊലീസിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കുമാണ് പരാതി നൽകിയത്.

New Update
cpim

കോട്ടയം: ആർഎസ്എസ് ശാഖയിൽ വച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ‌ഇൻസ്റ്റഗ്രാം പോസ്റ്റിട്ട ശേഷം യുവാവ് ജീവനൊടുക്കിയതിൽ സിപിഎമ്മും ഡിവൈഎഫ്ഐയും പൊലീസിൽ പരാതി നൽകി.

Advertisment

കോട്ടയം എലിക്കുളം സ്വദേശി അനന്തു സജിയുടെ മരണം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി.

സിപിഎം എലിക്കുളം ലോക്കൽ കമ്മിറ്റി പൊൻകുന്നം പൊലീസിനും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിക്കുമാണ് പരാതി നൽകിയത്.

ആർഎസ്എസ് ശാഖയിൽ നടക്കുന്ന ഇത്തരം അസാന്മാർഗിക പ്രവർത്തനങ്ങൾ പുറത്തുകൊണ്ടുവരണമെന്നും അനന്തു സജിക്കും കുടുംബത്തിനും നീതി ലഭിക്കണമെന്നും പരാതിയിൽ പറയുന്നു. അനന്തു നേരിട്ട പീഡനങ്ങൾ അത്രത്തോളം ഞെട്ടിക്കുന്നതാണെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Advertisment