/sathyam/media/media_files/2025/10/11/untitled-2025-10-11-14-51-35.jpg)
കോട്ടയം: ശബരിമല സ്വര്‍ണപാളി കൊള്ളയില്‍ പ്രതിഷേധിച്ച് ദേവസ്വം മന്ത്രി വി.എന്‍. വാസവന്റെ ഏറ്റുമാനൂരിലെ ഓഫീസിലേക്കു മാര്‍ച്ച് നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കു നേരെ സി.പി.എം നടത്തിയതു കൊടിയ അക്രമമെന്നു ബി.ജെ.പി. പ്രവര്‍ത്തകര്‍.
അക്രമത്തില്‍ 12 വയസുള്ള കുട്ടിക്കും പരുക്കേറ്റു. കുട്ടിയെ വണ്ടിക്കടിയിലേക്കു തള്ളിയിടാന്‍ വരെ സി.പി.എം പ്രവര്‍ത്തകര്‍ ശ്രമിച്ചു. സമരം കഴിഞ്ഞു വീട്ടിലേക്കു പോകാന്‍ ബസ് കാത്തു നിന്നവരെയാണു സി.പി.എം ആക്രമിച്ചത്.
ചെറിയ കുട്ടികളെയും സ്ത്രീകളെ പോലും വെറുതേ വിടാത്ത എവിടുത്തെ രാഷ്ട്രീയമാണു സി.പി.എം നടത്തുന്നതെന്നു ബി.ജെ.പി പ്രവര്‍ത്തകര്‍ ചോദിച്ചു.
അക്രമം നടക്കുമ്പോള്‍ പോലീസുകാര്‍ നോക്കി നല്‍ക്കുകയായിരുന്നെന്നും ബി.ജെ.പി ആരോപിച്ചു. ആറോളം ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് അക്രമത്തില്‍ പരുക്കേറ്റത്.
അതേസമയം മാര്‍ച്ചിനിടെ ബി.ജെ.പി പ്രവര്‍ത്തകര്‍ കൊടിമരം തകര്‍ത്തെന്നാരോപിച്ചാണു സി.പി.എം പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.
ഇതിനിടെ റോഡിന്റെ മറുസൈഡില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ നില്‍ക്കുന്നതു കണ്ടു ഈ മാര്‍ച്ചില്‍ പങ്കെടുത്ത കുറച്ചു പേര്‍ സ്ത്രീകള്‍ ഉള്‍പ്പടെ ഉള്ളവരെ അക്രമിച്ചത്. തുടര്‍ന്നു സി.പി.എം പ്രവര്‍ത്തകരും ബി.ജെ.പി പ്രവര്‍ത്തകരും തമ്മില്‍ വലിയ സംഘര്‍ഷം നടന്നു.