കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ നിന്നും ബൈക്ക് മോഷണം പോയി. ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാർട്ട് ചെയ്തു കൊണ്ടുപോവുകയായിരുന്നു. ഗാന്ധിനഗർ പോലീസ് അന്വേഷണം ആരംഭിച്ചു

ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാർട്ട് ചെയ്തു കൊണ്ടുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

New Update
kottayam medical college-2

കോട്ടയം: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷണം പോയി. ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ നിന്നാണ് ബൈക്ക് മോഷണം പോയത്.

Advertisment

സനീഷ് എന്നയാളിന്റെ ഉടമസ്ഥതയിലുള്ള കെ.എൽ 05 എക്യു 9951 എന്ന നമ്പർ പതിപ്പിച്ച റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്കാണ് മോഷണം പോയത്.

വെള്ളിയാഴ്ച്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ചെത്തിയ മോഷ്ടാവ് വാഹനം പാർക്ക് ചെയ്തിരുന്ന സ്ഥലത്ത് നിന്നും സ്റ്റാർട്ട് ചെയ്തു കൊണ്ടുപോകുന്നത് സി.സി.ടി.വി ദൃശ്യങ്ങളിൽ വ്യക്തമാണ്.

വാഹനത്തിന്റെ അടുത്തേക്ക്  എത്തുന്നതിന് മുൻപ് തന്നെ ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ ആളുടെ മുഖം വ്യക്തമല്ല. ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

Advertisment