അയർക്കുന്നം നരിമറ്റത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു. മരിച്ചത് തിരുവഞ്ചൂർ സ്വദേശി. പുലർച്ചെ 12 മണിയോടെ യുവാവും സുഹൃത്തുക്കളും പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയതായിരന്നു. സുഹൃത്തുക്കളുടെ പക്കൽ നിന്നും പോലീസ് കഞ്ചാവ് പിടികൂടി

ഇന്നു പുലർച്ചെ  12 മണിയോടുകൂടിയാണ് വൈശാഖും രണ്ട് സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. 

New Update
photos(188)

കോട്ടയം :  അയർക്കുന്നത്ത് നരിമറ്റത്ത് യുവാവിന് കുളത്തിൽ മുങ്ങിമരിച്ചു. തിരുവഞ്ചൂർ മടുക്കാനിയിൽ വിജയകുമാറിൻ്റെ മകൻ വൈശാഖ് (26) ആണ് മരിച്ചത്. 

Advertisment

ഇന്നു പുലർച്ചെ  12 മണിയോടുകൂടിയാണ് വൈശാഖും രണ്ട് സുഹൃത്തുക്കളും നരിമറ്റം ക്ഷേത്രത്തിന് സമീപത്തെ പാടത്ത് കുത്തിയ കുളത്തിൽ കുളിക്കാൻ ഇറങ്ങിയത്. 


ഇടയ്ക്ക് വച്ച് വൈശാഖിനെ കാണാതായി. തുടർന്ന്, സുഹൃത്തുകൾ ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. തുടർന്ന് , ഇവർ വിവരം അയർക്കുന്നം പോലീസിലും , അഗ്നിരക്ഷാ സേനായും സ്ഥലത്ത് എത്തി നടത്തിയ തിരച്ചിലിന് ഒടുവിൽ പുലർച്ചെ രണ്ടരയോടെ മൃതദേഹം കണ്ടെത്തി. 


മൃതദേഹം  മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈശാഖിന് ഒപ്പമുണ്ടായിരുന്ന രണ്ട് യുവാക്കളെ അയർക്കുന്നം സ്‌റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് ജോസിൻ്റെ നേതൃത്വത്തിൽ കസ്റ്റഡിയിൽ എടുത്തു.  

യുവാക്കൾ ലഹരിയിലായിരുന്നതായി പോലീസ് സംഘം പറഞ്ഞു. പിടികൂടിയ യുവാക്കളുടെ പക്കൽ നിന്നും കഞ്ചാവും കണ്ടെത്തി. സംഭവത്തിൽ പോലീസ് കേസെടുത്തു.

Advertisment