തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ക്കു  ഇന്നു തുടക്കമാകും. നാട്ടിലെ ഉദ്ഘാടനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും മുന്‍പില്‍ നിന്നു സ്ഥാനാര്‍ഥി മോഹികള്‍. വാര്‍ഡുകളുടെ എണ്ണം കൂടിയതോടെ കൂടുതല്‍ സീറ്റുകള്‍ക്കായുള്ള അവകാശവാദം മുന്നണികള്‍ക്കു തലവേദന

സംവരണ വാര്‍ഡുകള്‍ ഏത് എന്നു ഇന്നു മുതല്‍ അറിയാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് തീയതി കൂടി ഏതാനും ദിവസങ്ങള്‍ക്കള്ളില്‍ പ്രഖ്യാപിക്കുന്നതോടെ തദ്ദേശ പോരിന് മുന്നണികള്‍ തയാറെടുക്കും.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
election

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് സീറ്റ് ചര്‍ച്ചകള്‍ക്കു ഇന്നു മുതല്‍ മുന്നണികളില്‍ ശക്തമാകും. പാര്‍ട്ടി നേതൃത്വങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്.

Advertisment

അന്തിമവോട്ടര്‍ പട്ടിക പുറത്തിറക്കി സംവരണ വാര്‍ഡുകള്‍ തെരഞ്ഞെടുക്കുന്ന പ്രാരംഭ ജോലികള്‍ ആരംഭിച്ചപ്പോള്‍ തന്നെ സീറ്റ്, സ്ഥാനാര്‍ഥി ചര്‍ച്ചകളിലേക്കു  പ്രാദേശിക പാര്‍ട്ടി നേതൃത്വങ്ങള്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.


സംവരണ വാര്‍ഡുകള്‍ ഏത് എന്നു ഇന്നു മുതല്‍ അറിയാന്‍ സാധിക്കും. തെരഞ്ഞെടുപ്പ് തീയതി കൂടി ഏതാനും ദിവസങ്ങള്‍ക്കള്ളില്‍ പ്രഖ്യാപിക്കുന്നതോടെ തദ്ദേശ പോരിന് മുന്നണികള്‍ തയാറെടുക്കും.


വാര്‍ഡ് പുനര്‍നിര്‍ണയത്തിനു ശേഷം കോട്ടയം ജില്ലയില്‍ ആകെ തദ്ദേശവാര്‍ഡുകള്‍ 1611 എണ്ണമാണ്. പഞ്ചാത്ത് വാര്‍ഡുകള്‍ -1223, ബ്ലോക്ക് ഡിവിഷനുകള്‍ -157, ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ -23, നഗരസഭാ വാര്‍ഡുകള്‍ -208 എന്നിങ്ങനെയാണു കണക്ക്.

വാര്‍ഡുകളുടെ എണ്ണത്തിലുണ്ടായ വര്‍ധന മുന്നണികള്‍ക്കു തലവേദന ആയിരിക്കുകയാണ്. പുതുതായി വരുന്ന വാര്‍ഡുകളില്‍ വിവിധ പാര്‍ട്ടികള്‍ അവകാശവാദം ഉന്നയിക്കുന്നതാണു കാരണം.


തെരഞ്ഞെടുപ്പിനു മുന്നോടിയായി ഭരണകക്ഷികള്‍ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനങ്ങള്‍ നടത്തിയും പ്രതിപക്ഷ കക്ഷികള്‍ റോഡ് തകര്‍ച്ചയും വഴിവിളക്കു കത്താതു ചൂണ്ടിക്കാണിച്ചുമുള്ള സമരങ്ങളുമായും മാസങ്ങള്‍ക്കു മുമ്പേ രംഗത്തെത്തിയിരുന്നു. 


സ്ഥാനാര്‍ഥി മോഹമുള്ളവരാണ് പ്രതിഷേധങ്ങള്‍ക്കു ചുക്കാന്‍ പിടിക്കാന്‍ എത്തിയിരുന്നത്.  മിക്ക പാര്‍ട്ടികളും പ്രാദേശിക കണ്‍വന്‍ഷനുകളും  ഭവന സന്ദര്‍ശനവും ആരംഭിച്ചു കഴിഞ്ഞിരുന്നു.

സംവരണ വാര്‍ഡുകളുടെ വിവരവും തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചാല്‍ കളം മുറുകും. സ്ത്രീ സംവരണമായാല്‍ തങ്ങളുടെ ഭാര്യമാരെ വരെ നിര്‍ത്താന്‍ നേതാക്കള്‍ തയാറാണ്.


സീറ്റു കിട്ടിയില്ലെങ്കില്‍ വിമത നീക്കം നടത്തുമെന്നും നേതാക്കള്‍ പ്രാദേശിക നേതൃത്വത്തിന് ഭീഷണി മുഴക്കും.  സ്ഥാനാര്‍ഥിത്വം ഉറപ്പിക്കാന്‍ നവ മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണവും പല നേതാക്കളും നേരത്തെ ആരംഭിച്ചിരുന്നു. 


റീല്‍സിലൂടെയും പോസ്റ്റുകളിലൂടെയും പരമാവധി ജനശ്രദ്ധ ആകര്‍ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം.

Advertisment