/sathyam/media/media_files/2025/10/13/medicalcollege-issue-bindhu-son-2025-10-13-13-25-17.jpg)
കോട്ടയം: മെഡിക്കൽ കോളജ് അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ മകൻ നവനീതിന് ജോലിയിൽ പ്രവേശിച്ചു. ദേവസ്വം ബോർഡിലെ മരാമത്ത് വിഭാഗത്തിൽ തേർഡ് ഗ്രേഡ് ഓവർസീയർ തസ്തികയിലാണ് നിയമനം.
തിരുനക്കര ദേവസ്വം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ വെച്ചാണ് നവനീവ് നിയമന ഉത്തരവ് കൈമാറിയത്. മന്ത്രി വി.എൻ വാസവനും ചടങ്ങിൽ പങ്കെടുത്തു.
ഇതോടെ സർക്കാർ കുടുംബത്തിന് നൽകിയ എല്ലാ വാഗ്ദാനങ്ങളും പാലിച്ചു. മകൾ നവമിയുടെ ചികിത്സ സർക്കാർ ചെലവിൽ പുരോഗമിക്കുകയാണ്. എൻ.എസ്.എസിൻ്റെ നേതൃത്വത്തിൽ കുടുംബത്തിന് വീടു വെച്ചു നൽകിയിരുന്നു.
ഇതോടൊപ്പമാണ് മകൻ നവനീതിന് ദേവസ്വം ബോർഡിൻ ജോലി നൽകുന്നത്. ആദ്യം മെഡിക്കൽ കോളജിൽ തന്നെ ജോലി നൽകാമെന്നു സർക്കാർ പറഞ്ഞെങ്കിലും അമ്മ മരിച്ച സ്ഥലത്ത് ജോലി ചെയ്യാൻ താൽപര്യമില്ലെന്നു നവനീത് അറിയിക്കുകയായിരുന്നു.
തുടർന്ന് മന്ത്രി വി.എൻ വാസവൻ ഇടപെട്ടാണ് ദേവസ്വം ബോർഡിൽ ജോലി നൽകിയത്. കഴിഞ്ഞ ജൂലൈ മൂന്നിനാണ് മെഡിക്കൽ കോളജ് കെട്ടിട്ടം ഇടിഞ്ഞു വീണ് ബിന്ദു മരിക്കുന്നത്.